ആന കൊടുത്താലുമാശകൊടുക്കരു-
താരു പറഞ്ഞാലുമെത്ര ശരി താന്‍
ആശയില്ലെങ്കിലിന്നില്ലത്രെ ജീവിതം
ആശ നിരാശയ്ക്കു പിന്നിലാണെങ്കിലും.
ആശിച്ചതൊക്കെ നമുക്കിന്നു കിട്ടുകില്‍
ആശതന്‍ സ്വപ്ന സുഖമലഭ്യം, പിന്നെ
ആശ താനല്ലയോ തീര്‍പ്പു നിരാശയെ
ആര്‍ക്കും പുനശറ്മ സൌഖ്യമറിയുവാന്‍!.
ആശിയ്ക്കു,നിങ്ങളൊരു കുന്നിനു സമം!
ആകുമോ കുന്നിക്കുരുവിനോളം നേടാന്‍?
ആശയുമിന്നു നിരാശയും സത്യമായ്
ആകുന്നൊരേ നാണയത്തിന് വശങ്ങള്!
ആശ-നിരാശകള്‍ക്കപ്പുറമായ് വരും
ആശതന്‍ ഭംഗമതാണു കുഴപ്പം.
ആശിച്ചതൊട്ടു കിടയ്ക്കാതെ വന്നാല്‍
ആകും മനമൊട്ടസ്വസ്ഥം,പലര്‍ക്കും!
ആശിയ്ക്കു, നന്നു,ദുരാശകള്‍ വേണ്ടാ,
ആകാം സുഹ്രുത്തുമൊരു ശത്രുവിന്നു
ആശിപ്പതു നേടു സ്വപ്രയത്നത്താല്‍;
ഓര്ക്കു! കുറുക്കുവഴികളും വേണ്ടാ!
Monday, December 17, 2007
Sunday, December 16, 2007
വിട്ടുവീഴ്ച്ചകള്‍...
ഒരിത്തിരി തന്‍സഹജീവികള്‍ക്കായ്
ഒതുങ്ങാന്‍,നിലപാടു മാറ്റാന്‍
കഴിഞ്ഞീടുകിലെത്ര നന്നു
കരുതുന്നു വ്രുഥാ മനമെപ്പൊഴും.
ജനിച്ചിങ്ങു നീ വീണനേരമന്നുതൊട്ടേ
നിനക്കായതു ചെയ്തതില്ലെ ചുറ്റും
നിറഞ്ഞോര്‍, നിന്റെ നന്മയോര്‍ത്തി-
ട്ടിതിപ്പോള്‍ നിന്റെയൂഴമായി.
ഒരല്പം ക്ഷമ, വിട്ടുവീഴ്ച, യന്യ-
ന്നവന്റെസ്വരമോതിടാനായ് നേരം
ഇതൊക്കെത്തന്നെയല്ലെ ജീവിതത്തെ-
യഥാര്‍ത്ഥം മധുരിച്ചതതാക്കിടുന്നൂ!
ഒതുങ്ങാന്‍,നിലപാടു മാറ്റാന്‍
കഴിഞ്ഞീടുകിലെത്ര നന്നു
കരുതുന്നു വ്രുഥാ മനമെപ്പൊഴും.
ജനിച്ചിങ്ങു നീ വീണനേരമന്നുതൊട്ടേ
നിനക്കായതു ചെയ്തതില്ലെ ചുറ്റും
നിറഞ്ഞോര്‍, നിന്റെ നന്മയോര്‍ത്തി-
ട്ടിതിപ്പോള്‍ നിന്റെയൂഴമായി.
ഒരല്പം ക്ഷമ, വിട്ടുവീഴ്ച, യന്യ-
ന്നവന്റെസ്വരമോതിടാനായ് നേരം
ഇതൊക്കെത്തന്നെയല്ലെ ജീവിതത്തെ-
യഥാര്‍ത്ഥം മധുരിച്ചതതാക്കിടുന്നൂ!
Saturday, December 15, 2007
മുംബൈ...അണ്‍പ്ലഗ്ഡ്....?????

ഒരു നല്ല കാര്യത്തിനായ് ശ്രമിയ്ക്കാന്‍
ഒരുവനുമില്ലെന്നതത്രെ സത്യം
ഒരു ദു:ഖ സത്യത്തെ ചൂണ്ടിയിട്ടും
അതിനെപ്രതിയോര്‍ക്കാനാര്‍ക്കു നേരം?
ഒരു മണിക്കൂര്‍ നേരമെല്ലാവരും
ഒരുമിച്ചു വൈദ്യുതിയോഫ്ഫു ചെയ്തു,
ഒരു നഗ്ന സത്യത്തെയോര്‍പ്പതിന്നായ്
ഡിസം: പതിനഞ്ചു തിരഞ്ഞെടുത്തു.
ഒരുപാടു ബുദ്ധിമുട്ടുണ്ടെങ്കിലും നാം
അരയേഴു തൊട്ടു തുടങ്ങിയന്നു
സമയമതെട്ടരയെത്തുവോളം
തുടരണമെന്നിതു ചൊല്ലി വച്ചു.
ഒരുപാടു പിന്തൂണ പ്രഖ്യാപിച്ചു,
പൊതുമേഖലയിലെ സ്ഥാപനങ്ങള്‍!
ഒരു സൈറണ്‍ ആദ്യം തുടക്കത്തിലും
ഇനിയൊരെണ്ണമവസാനത്തിലും
(ഇതു കേട്ടിടുമെന്നു ഞാന്‍ നിനച്ചു,
ഇതുവരേയുമത്തു കേട്ടതില്ല)
ഒരു മഹാകാര്യമതങ്ങു ചെയ്യും
മനമോടെ, ഉത്സാഹപൂര്‍വമിദം
ശരിയായ്,സമയത്തങ്ങോര്‍മ്മ വച്ചു
ഒരുമിച്ചു സ്വിച്ചെല്ലാമോഫ് ചെയ്തു.
ഇരുളില്‍ തനിയേയിരുന്ന നേരം
ചെറുതായ പേടിയകറ്റിടാനായ്
മെഴുതിരി വെട്ടമടുത്തു വച്ചു
പ്രതിദിനപ്പത്രമെടുത്തു കയ്യില്‍
മറ നീക്കി ബാല്‍ക്കണിയ്ക്കുള്ളിലെത്തി,
ഒരു നിമിഷം ഞാന്‍പുറത്തു നോക്കി
ഇതുപോലെയൊരു “ബത്തി ബന്ദി’-
തൊരുവനും കേട്ടിട്ടതില്ല, നൂനം!
പുറമെയകലെയടുത്തുമുള്ള
കടകളും, വീടായ വീടതെല്ലാം
നിറയും വെളിച്ചത്തില്‍ മുങ്ങി നില്പ്പൂ
ഇതു കഷ്ടമല്ലാതെയെന്തു ചൊല്ലാന്‍!
ഇരുപുറവും റോഡിലുള്ളതായ
കടകളിലൊക്കവേ വന്‍ തിരക്കു
വരുവതു ക്രിസ്തുമസ്, ന്യു ഇയറും
അതിനെക്കുറിച്ചല്ലാതെന്തു ചിന്ത?
കടകളില്‍, റോഡിലുമുള്ള വെട്ട-
മൊരു പിടി യെന്റെ മേലും പതിച്ചു
ഒരു നിമിഷം ഞാന്‍ നിനച്ചുപോയി
“തകരട്ടേ ഭൂമി, യാര്‍ക്കെന്തു ചേതം?”
(ഒരു സത്യം....ഗ്ലോബല്‍ വാമിങ്ങ്....തണുത്ത പ്രതികരണം , മറ്റൊരു സത്യം)

Friday, December 14, 2007
ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍
കനിഞ്ഞ വാക്കു, അണിഞ്ഞ നോക്കു,
തികഞ്ഞ ബുദ്ധി, വിടര്‍ന്ന നേത്രം
ഉറച്ച മോഹം, നനുത്ത ശബ്ദം
തുറന്ന ഹ്രുത്തു, ഇതാര്‍ക്കുമിഷ്ടം!
കറുത്ത വാക്കു, അറപ്പു നോക്കു
വളഞ്ഞ ബുദ്ധി,തുറിപ്പു നേത്രം
പുഴുത്ത മോഹം, മുഴുത്ത ശബ്ദം
അടഞ്ഞ ഹ്രുത്തിന്നിതാര്‍ക്കിതിഷ്ടം?
തികഞ്ഞ ബുദ്ധി, വിടര്‍ന്ന നേത്രം
ഉറച്ച മോഹം, നനുത്ത ശബ്ദം
തുറന്ന ഹ്രുത്തു, ഇതാര്‍ക്കുമിഷ്ടം!
കറുത്ത വാക്കു, അറപ്പു നോക്കു
വളഞ്ഞ ബുദ്ധി,തുറിപ്പു നേത്രം
പുഴുത്ത മോഹം, മുഴുത്ത ശബ്ദം
അടഞ്ഞ ഹ്രുത്തിന്നിതാര്‍ക്കിതിഷ്ടം?
Thursday, December 13, 2007
അനുഭവമഹാസമുദ്രം
ഗുരുവൊരുമഹാസമുദ്രം, അതിവിശാലം മനസ്സില്‍
അറിവതു തേടിയെത്തുന്നവനിതെന്നും ഹാ!പ്രാപ്യം!
അറിവുപങ്കിട്ടു നല്കാന്, അതിനതില്ലിന്ന നേരം,
അതു തുറന്നേ കിടപ്പൂ!അറിവോര്‍ മുങ്ങിക്കുളിപ്പൂ!
അലകളെങ്ങും അടിയ്ക്കാം, അകലെ കൊണ്ടങ്ങു പോകാം
അതുനിനച്ചെന്തു പേടി?, യറിവതുണ്ടല്ലൊരക്ഷ!
അറിവതിന് മുന്നിലെങ്ങുംഅടിയറക്കാരിതേറെ
ഗുരുവിനെത്തേടിവന്നോര്‍ ക്കതിനതില്ലല്ലൊ സ്ഥാനം!
ഗുരുവിനെത്തേടൂ നിങ്ങള്‍, ഗുരുവതല്ലൊ സമസ്തം
ഗുരുവതല്ലൊ നിന് ദൈവം, ഗുരുവതല്ലോയിഭൂമി!
ഗുരുവതല്ലോ നിന് കൂട്ടര്, ഗുരുവതല്ലോപ്രബുദ്ധര്‍,
ഗുരുവതുണ്ടല്ലൊയെങ്ങും അനുഭവം ഗുരുവോര്‍ക്ക!

Tuesday, December 11, 2007
ബന്ധങ്ങള്‍, ബന്ധനങ്ങള്‍!
യഥാര്‍ത്ഥസ്നേഹത്തിനു തെല്ലുപോലും
കൊടുപ്പതിന്നാവതതില്ല ദു:ഖം,
മനപ്രയാസം,പല സങ്കടങ്ങളും,
മനുഷ്യ, നിന് വാസനയാണു ഹേതു.
മനുഷ്യനായ് മണ്ണിതില്‍ ജന്മമിന്നു
നിനക്കു വന്നെങ്കിലിരിപ്പു ദു:ഖം!
നിനച്ചിടുന്നെന്തിനു സ്വന്തമെന്നു
മനപ്രയാസം അതിനാലെയുണ്ടാം!
മനുഷ്യ ജന്മം ഒരു സ്വപ്നമെന്നു
നിനച്ചിടാന്‍ വൈകിയറിഞ്ഞു കൊള്‍ക!
മനുഷ്യ ചിത്തം കുതി കൊണ്ടുചാടും
നനുത്ത ചിന്തയ്ക്കെവിടെ പ്രസക്തി?
അരക്ഷണം കൊണ്ടു നിലച്ചു പോവാം
കടുത്ത സത്യത്തിനെ നേരിടുമ്പൊഴും
മനുഷ്യ നിന് വാസന നിന്നെയെന്തേ
കുരുക്കിടുന്നൂ, തരികില്ല മോചനം!
നിനക്കു നേടേണ്ടതിതൊന്നു മാത്രം
കലര്‍പ്പതില്ലാത്തൊരു ദിവ്യസ്നേഹം,
“അഹം“, “എനിയ്ക്ക്”“എന്റെ“ഇതൊക്കെ യങ്ങു
മറക്കുവാനൊട്ടു ശ്രമിച്ചിടൂ നീ
കൊടുപ്പതിന്നാവതതില്ല ദു:ഖം,
മനപ്രയാസം,പല സങ്കടങ്ങളും,
മനുഷ്യ, നിന് വാസനയാണു ഹേതു.
മനുഷ്യനായ് മണ്ണിതില്‍ ജന്മമിന്നു
നിനക്കു വന്നെങ്കിലിരിപ്പു ദു:ഖം!
നിനച്ചിടുന്നെന്തിനു സ്വന്തമെന്നു
മനപ്രയാസം അതിനാലെയുണ്ടാം!
മനുഷ്യ ജന്മം ഒരു സ്വപ്നമെന്നു
നിനച്ചിടാന്‍ വൈകിയറിഞ്ഞു കൊള്‍ക!
മനുഷ്യ ചിത്തം കുതി കൊണ്ടുചാടും
നനുത്ത ചിന്തയ്ക്കെവിടെ പ്രസക്തി?
അരക്ഷണം കൊണ്ടു നിലച്ചു പോവാം
കടുത്ത സത്യത്തിനെ നേരിടുമ്പൊഴും
മനുഷ്യ നിന് വാസന നിന്നെയെന്തേ
കുരുക്കിടുന്നൂ, തരികില്ല മോചനം!
നിനക്കു നേടേണ്ടതിതൊന്നു മാത്രം
കലര്‍പ്പതില്ലാത്തൊരു ദിവ്യസ്നേഹം,
“അഹം“, “എനിയ്ക്ക്”“എന്റെ“ഇതൊക്കെ യങ്ങു
മറക്കുവാനൊട്ടു ശ്രമിച്ചിടൂ നീ
Sunday, December 9, 2007
അമ്മേ...മൂകാംബികേ...
ഇല്ലിന്നേനാള്‍വരേയുമടിയന്നിങ്ങോട്ടുവന്നീടുവാന്‍
കൊല്ലൂരില്‍ വാഴുമമ്മേ!ഭഗവതി!അടിയന്നിന്നു ഭാഗ്യം ലഭിച്ചൂ!
എല്ലാനേരവുമോര്‍ത്തിതെന്‍ മനമതില്‍, വന്നൊന്നു ദര്‍ശിയ്ക്കുവാന്‍,
എന്തോ നേരമതായതില്ല,യതിനാലാവാം, ക്ഷമിച്ചീടണേ!
ഇന്നോര്‍ക്കാപ്പുറമിങ്ങു വന്നു, സുക്ര്തം, ദര്‍ശനം കിട്ടി,യെന്നില്‍-
ക്കണ്ണാലേകുക, നിന് കടാക്ഷ,മതിനായമ്മേ കനിഞ്ഞീടണം!
ഇന്നത്തെപ്പോലെ വീണ്ടും ഇഹവന്നൊന്നു ദര്‍ശിച്ചു പോവാന്‍
നിന് കാക്കല്‍ കുമ്പിടാന്‍, കഴിയണമതിനായ് നിന് പദം കുമ്പിടുന്നേന്‍!
അമ്മേ! അക്ഷരമാല തന്റെ കളികള്‍ക്കാധാര നീയല്ലയോ?
അമ്പത്തൊന്നക്ഷരങ്ങള്‍ക്കതിമധുരമതും നല്കുന്നു നീയംബികേ!
അന്തം തെല്ലേതുമില്ലേയടിയനു വര്‍ണിയ്ക്കുവാന്‍ വാക്കു, നീയി-
ന്നെല്ലാം നല്‍കിയനുഗ്രഹമിദം തന്നീടണേയംബികേ!
(മനസ്സില്‍ മോഹമുണ്ടായിട്ടും ഇതു വരെ മൂകാംബികാദര്‍ശനം കഴിയാതിരുന്ന എനിയ്ക്കു അപ്രതീക്ഷിതമായതിനു സാധിച്ചപ്പോള്‍ സന്നിധാനത്തിലിരുന്നു കുത്തിക്കുറിച്ച വരികളാണിവ.മനസ്സിലെ സന്തോഷത്തെ വാക്കാല്‍ പകര്‍ത്താന്‍ അസാധ്യമായിത്തോന്നിയ നിമിഷം.)

Thursday, December 6, 2007
അണിയറ ശില്പികള്
ഒരു നേട്ടത്തിന്‍മിഴിവിലതിനെഴും
കഥ്കേള്‍ക്കാനാളുകളുണ്ടസംഖ്യം
ഒരുനേരമതിന്‍ പുറകാരിതെ-
ന്നറിയുന്നോര് വളരെക്കുറച്ചു മാത്രം!
അറിയാമെന്തൊരു കാര്യമായതാലും
അതിയായ് വളരേണമെന്നിതാകില്‍
അതിനായി ശ്രമം നടത്തിടാനായ്
അറിവുള്ളവരൊട്ടു വേണമല്ലൊ!
ഒരു കാര്യവുമൊറ്റയായി-
ത്തനിയേ ചെയ്തിടുവാനസാധ്യം!
ഇരു കൈകളുമൊത്തു ചേര്‍ത്തു കൊട്ടാന്‍
കഴിയാഞ്ഞാലെവിടുണ്ടു ശബ്ദം?
“കളിയിന്നിതു കേമമതായി“യെന്നു
പറയനൊട്ടെഴുതില്ല മേല്‍ക്കുമേലെ
അതിലെക്കഥ, പിന്നെ പാട്ടു പിന്നെ-
യതിഗംഭീര നടന്റെ പാടവം,
ഇതിലേതു കുറഞ്ഞിരുന്നിതെന്നാല്‍
‘അതികേമ‘മതെന്നു ചൊല്ലും
കളിയും ബത മോശമായിമാറും
അണിശില്പികള്‍ ഒട്ടു വേറെയേറും!
ഒരു ചിത്രപടത്തെ നന്നു നന്നെ-
ന്നെഴുതാനില്ലയൊരൊട്ടു നൈമിഷം
അതിനേറ്റതു ക്ലേശമെത്ര നേരം,
അതു കൂട്ടശ്രമമെന്നു കണ്ടു കൊള്‍ക!
കഥ്കേള്‍ക്കാനാളുകളുണ്ടസംഖ്യം
ഒരുനേരമതിന്‍ പുറകാരിതെ-
ന്നറിയുന്നോര് വളരെക്കുറച്ചു മാത്രം!
അറിയാമെന്തൊരു കാര്യമായതാലും
അതിയായ് വളരേണമെന്നിതാകില്‍
അതിനായി ശ്രമം നടത്തിടാനായ്
അറിവുള്ളവരൊട്ടു വേണമല്ലൊ!
ഒരു കാര്യവുമൊറ്റയായി-
ത്തനിയേ ചെയ്തിടുവാനസാധ്യം!
ഇരു കൈകളുമൊത്തു ചേര്‍ത്തു കൊട്ടാന്‍
കഴിയാഞ്ഞാലെവിടുണ്ടു ശബ്ദം?
“കളിയിന്നിതു കേമമതായി“യെന്നു
പറയനൊട്ടെഴുതില്ല മേല്‍ക്കുമേലെ
അതിലെക്കഥ, പിന്നെ പാട്ടു പിന്നെ-
യതിഗംഭീര നടന്റെ പാടവം,
ഇതിലേതു കുറഞ്ഞിരുന്നിതെന്നാല്‍
‘അതികേമ‘മതെന്നു ചൊല്ലും
കളിയും ബത മോശമായിമാറും
അണിശില്പികള്‍ ഒട്ടു വേറെയേറും!
ഒരു ചിത്രപടത്തെ നന്നു നന്നെ-
ന്നെഴുതാനില്ലയൊരൊട്ടു നൈമിഷം
അതിനേറ്റതു ക്ലേശമെത്ര നേരം,
അതു കൂട്ടശ്രമമെന്നു കണ്ടു കൊള്‍ക!
ശ്രദ്ധിയ്ക്കൂ!
കാലം കലികാലം
കാണാം പലവേഷം
കാണും പല ദോഷം
വേണം ഗുണമാര്‍ക്കും!
കാര്യം ചിലരോതും
കാണ്മാനെളുതേതും
കാര്യത്തിനടുത്താല്‍
കാണ്മാനില്ലവരും.
പാലം പണിതെന്നാല്‍
നേരാണുപയോഗം
നേരേവരവിങ്ങോ-
ട്ടങ്ങോട്ടും പോകാം!
നേരിന്നു പറഞ്ഞാല്‍,
നേരായി നടന്നാല്‍,
ആരെപ്രതിഭീതി
യാരാര്‍ക്കും വേണ്ടാ!
കാണാം പലവേഷം
കാണും പല ദോഷം
വേണം ഗുണമാര്‍ക്കും!
കാര്യം ചിലരോതും
കാണ്മാനെളുതേതും
കാര്യത്തിനടുത്താല്‍
കാണ്മാനില്ലവരും.
പാലം പണിതെന്നാല്‍
നേരാണുപയോഗം
നേരേവരവിങ്ങോ-
ട്ടങ്ങോട്ടും പോകാം!
നേരിന്നു പറഞ്ഞാല്‍,
നേരായി നടന്നാല്‍,
ആരെപ്രതിഭീതി
യാരാര്‍ക്കും വേണ്ടാ!
Wednesday, December 5, 2007
അനുഗ്രഹം
ഒരല്പം കിട്ടി പ്രത്യേകത,യതു ദൈവത്തിന്നു തെറ്റായതാവാം
മനുഷ്യന് സ്രുഷ്ടി തൊട്ടേയതിനു കടപ്പെട്ടുവെന്നെങ്കിലും ഹാ!
മനസ്സില്‍ പൊട്ടിടും തന് വിവിധ വികാരങ്ങള്‍ വാഗ്രൂപമായി
പുറത്തേയ്ക്കാനയിയ്ക്കാനവനു കഴിവതിന്നൊന്നു കേമം, ധരിയ്ക്ക!
വിചിത്രം ശബ്ദമൊട്ടിന്നനവധി മ്റ്ഗജാതിയ്ക്കുമിണ്ടെന്നിതെന്നാ-
ലൊരുത്തര്‍ക്കിന്നിതേപോല്‍ സുലളിതമതായോതിടാനാവതില്ല
അടുക്കും ചിട്ടയോലും അതിലളിത പദാവലീശബ്ദമോടെ
ഭരിപ്പൂ ഭൂമിതന്നെ, മനിതനിവനിതുതന്‍ വാക്കതിന് ശക്തിയാലെ!
ശരിയ്ക്കും കാര്യവൈവേചന മതിയറിഞ്ഞേകി ദൈവം, മനുഷ്യ-
ന്നരിഷ്ടം തെല്ലുപോലും വരരുതു നിനച്ചായിടാമെന്നു തോന്നും!
ഇതില്ലാമാനുഷന്‍ തന് കഥയൊരു നിമിഷം ഓര്‍ക്ക പോലും അസാധ്യം
തിമര്‍ക്കും കാടിനുള്ളില്‍,ഇനിയൊരു മ്ര്ര്ഗമായിന്നവന്‍ , കഷ്ടമോര്‍ത്താല്‍!

Tuesday, December 4, 2007
മായം... സര്‍വത്ര മായം..
ഫലങ്ങള്‍ തിന്നീടുക, ദേഹരക്ഷാ-
ബലം ലഭിച്ചീടുമിതോര്പ്പു നമ്മള്,
ഫലത്തില്‍ ലാഭത്തിനു ചേര്‍പ്പു മായം,
ഫലം? അനാരോഗ്യമിതെത്ര കഷ്ടം?
കുടിച്ചിടാം പാലതു നല്ലതെത്ര,
ചെറുപ്പകാലത്തിലെ ശീലമല്ലേ?
എനിയ്ക്കു പേടിച്ചതിനാവതില്ല
കലക്കിടും പാലിലെ മായമോര്ത്താല്.
കഴിയ്ക്കു പച്ചക്കറി, ചോര നീരി-
ന്നിതത്രെ വേണ്ടു,മകനോടു ചൊല്ലാം!
മുഴുത്തിടാന്, കീടമകറ്റിടാനായ്
തളിച്ചിടും ദ്രാവകമെത്ര രൂക്ഷം!
എനിയ്ക്കു വയ്യാ,യിവയോര്ത്തിരുന്നാല്
കഴിയ്ക്ക വയ്യാ, യൊരു സാധനങ്ങളും
നശിച്ചിടാന് നേരമതായിയെങ്കില്
വിധിയ്ക്കു കുറ്റം പറവല്ലെ, നല്ലൂ!
ബലം ലഭിച്ചീടുമിതോര്പ്പു നമ്മള്,
ഫലത്തില്‍ ലാഭത്തിനു ചേര്‍പ്പു മായം,
ഫലം? അനാരോഗ്യമിതെത്ര കഷ്ടം?
കുടിച്ചിടാം പാലതു നല്ലതെത്ര,
ചെറുപ്പകാലത്തിലെ ശീലമല്ലേ?
എനിയ്ക്കു പേടിച്ചതിനാവതില്ല
കലക്കിടും പാലിലെ മായമോര്ത്താല്.
കഴിയ്ക്കു പച്ചക്കറി, ചോര നീരി-
ന്നിതത്രെ വേണ്ടു,മകനോടു ചൊല്ലാം!
മുഴുത്തിടാന്, കീടമകറ്റിടാനായ്
തളിച്ചിടും ദ്രാവകമെത്ര രൂക്ഷം!
എനിയ്ക്കു വയ്യാ,യിവയോര്ത്തിരുന്നാല്
കഴിയ്ക്ക വയ്യാ, യൊരു സാധനങ്ങളും
നശിച്ചിടാന് നേരമതായിയെങ്കില്
വിധിയ്ക്കു കുറ്റം പറവല്ലെ, നല്ലൂ!
ഒരല്പം സ്വകാര്യം
ഒരു പുസ്തകത്തിന്റെ താളില്‍
ഒരു കൂട്ടം അക്ഷരങ്ങലുടെ തടവറയില്‍
എനിയ്ക്കാവില്ലല്ലോ തളയ്ക്കാന്‍,
ഇവയെന്റെ സ്വകാര്യങ്ങള്‍!
മഴയും , മഞ്ഞും,വെയിലും
നിറയും കാലം തന്നൊരു
സ്വപ്നങ്ങളും, സ്വപ്ന ഭംഗങ്ങളും
ഇവിടെയെനിയ്ക്കെഴുതാനാവില്ല.
മധുരം നിറഞ്ഞ യൌവനം
മനസ്സില്‍ വരച്ച ചിത്രങ്ങള്‍
പലതും മായിച്ചു രസിച്ച
വിധി തന്നെക്കുറിച്ചുമില്ല.
എവിടെയോ ഞാന്‍ തേടി,
എന്തിനെയെന്നറിഞ്ഞില്ല,
നഷ്ടങ്ങളെക്കുറീച്ചെനിയ്ക്കില്ല ഖേ:ദം
നേട്ടങ്ങളെക്കുറിച്ചുണ്ടു ബോധം.
ഉണ്ടു സ്വന്ത്മാം കൊച്ചുദു:ഖങ്ങളെങ്കിലു-
മിന്നു സന്തുഷ്ട ഞാന്‍!
കാലം കളിച്ച കളികളില്‍
എന്റെ നഷ്ട സ്വപ്നങ്ങളെ മറന്നല്ലോ ഞാന്‍!
കണ്ടെത്താനായ പുതിയ മാനങ്ങ-
ളെന്നെ മുന്നോട്ടു നയിക്കുമ്പോള്‍
ഞാനൊന്നു തിരിഞ്ഞു നോക്കിയെങ്കിലു-
മെന്‍ മോഹംമെല്ലെ നയിപ്പു മുന്നില്‍!
ഒരു കൂട്ടം അക്ഷരങ്ങലുടെ തടവറയില്‍
എനിയ്ക്കാവില്ലല്ലോ തളയ്ക്കാന്‍,
ഇവയെന്റെ സ്വകാര്യങ്ങള്‍!
മഴയും , മഞ്ഞും,വെയിലും
നിറയും കാലം തന്നൊരു
സ്വപ്നങ്ങളും, സ്വപ്ന ഭംഗങ്ങളും
ഇവിടെയെനിയ്ക്കെഴുതാനാവില്ല.
മധുരം നിറഞ്ഞ യൌവനം
മനസ്സില്‍ വരച്ച ചിത്രങ്ങള്‍
പലതും മായിച്ചു രസിച്ച
വിധി തന്നെക്കുറിച്ചുമില്ല.
എവിടെയോ ഞാന്‍ തേടി,
എന്തിനെയെന്നറിഞ്ഞില്ല,
നഷ്ടങ്ങളെക്കുറീച്ചെനിയ്ക്കില്ല ഖേ:ദം
നേട്ടങ്ങളെക്കുറിച്ചുണ്ടു ബോധം.
ഉണ്ടു സ്വന്ത്മാം കൊച്ചുദു:ഖങ്ങളെങ്കിലു-
മിന്നു സന്തുഷ്ട ഞാന്‍!
കാലം കളിച്ച കളികളില്‍
എന്റെ നഷ്ട സ്വപ്നങ്ങളെ മറന്നല്ലോ ഞാന്‍!
കണ്ടെത്താനായ പുതിയ മാനങ്ങ-
ളെന്നെ മുന്നോട്ടു നയിക്കുമ്പോള്‍
ഞാനൊന്നു തിരിഞ്ഞു നോക്കിയെങ്കിലു-
മെന്‍ മോഹംമെല്ലെ നയിപ്പു മുന്നില്‍!
Sunday, December 2, 2007
തൊട്ടാവാടി
ഒരു കാറ്റു വീശിയാല്‍ ,വിറ കൊണ്ടിടുന്നുവോ?
ഇതുപോലെയെത്രയോ കാറ്റിനി വന്നിടും!
ഒരു കൊച്ചുപേമാരിയേറ്റിടാനാവില്ല-
യിനിയെത്രയൊ വന്നിടാനിരിയ്ക്കുന്നു ഹേ!
ഇതു സ്വപ്നഭൂമിയല്ലിവിടെജ്ജനിയ്ക്കുവോ-
ര്ക്കൊരുപാടു സത്യത്തെ നേരിടേണം, സഖേ!
ഒരുപാടു നേര്ത്തൊട്ടു വാടീക്കുഴഞ്ഞിടു-
മൊരു തൊട്ടാവാടിയായ് മാറിടാതിന്നു നീ!
ഇതുപോലെയെത്രയോ കാറ്റിനി വന്നിടും!
ഒരു കൊച്ചുപേമാരിയേറ്റിടാനാവില്ല-
യിനിയെത്രയൊ വന്നിടാനിരിയ്ക്കുന്നു ഹേ!
ഇതു സ്വപ്നഭൂമിയല്ലിവിടെജ്ജനിയ്ക്കുവോ-
ര്ക്കൊരുപാടു സത്യത്തെ നേരിടേണം, സഖേ!
ഒരുപാടു നേര്ത്തൊട്ടു വാടീക്കുഴഞ്ഞിടു-
മൊരു തൊട്ടാവാടിയായ് മാറിടാതിന്നു നീ!
നഗരക്കാഴ്ച്ചകള്‍---1
പലരും പറയാറുണ്ടു, നഗരം ഹ്രുദയശൂന്യമാണെന്നു.നെട്ടോട്ടമാണല്ലോ, ഇവിടെ? നേടാന്‍...നേടി നേടി വലിയവനാവാന്‍....സമയമില്ല, ഒന്നിനും തന്നെ.ദിവസങ്ങള്‍ വാച്ചിന്റെ സൂചിയുടെ അനക്കളിലൂടെ കടന്നു പൊയ്ക്കൊണ്ടേയിരിയ്ക്കുന്നു. അനക്കങ്ങള്‍ കുറിയ്ക്കുന്നതോ, നേട്ടങ്ങളുടെ കണക്കുകളും!അയ്യൊ! എവിടെ നില്ക്കാന്...എനിയ്ക്കു ആരുടെയും പിന്നിലാവണ്ട....ഞാന്‍...ഞാന്‍...
നഗരത്തിന്റെ ഒരല്പം ‘ഹാപനിങ്’ ആയ പ്രദേശത്തെ ഈ ഹൌസിങ് കോളനിയിലെ പലരും വലിയ നേതാക്കന്മാരുറ്ടെ അടുത്ത ബന്ധുക്കള്‍....ലേറ്റസ്റ്റ് മോഡല്‍ കാറുകള്‍ ഏറ്റവുമാദ്യം ഇവിടെയാണു കാണാരു പതിവു.വീട്ടിലെ ഓരോ അംഗത്തിനും വേറെ വേറെ കാറുകള്‍.നിത്യവും കാണുന്നവര്‍ക്കും ഒരു ‘ഹായ്” പറയാന്‍ വിഷമം.ലിഫ്റ്റില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴുമുള്ള കണ്ടുമുട്ടലുകള്‍ ഒഴിവാക്കാന്‍ പറ്റാതെ വരുമ്പോഴുള്ള ഒഴുക്കന്‍ മട്ടിലുള്ള അഭിവാദനം.തുടക്കത്തില്‍ ഒരല്പം വിഷമം തോന്നാതിരുന്നില്ലെന്നതു സത്യം...ഇപ്പോള്‍ തിരിച്ചു കാണിയ്ക്കാനും വിഷമം തോന്നാറില്ല.തൊട്ട ഫ്ലാറ്റിലെ കുടുംബത്തിനെ ഒരു രണ്ടുമാസത്തോളമായി കണ്ടിട്ടു.ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലൊ, ഇവിടുത്തെ മനുഷ്യരെക്കുരിച്ചു....അവര്‍ തിരക്കിലാണു...നേരമില്ല, ഒന്നിനും..കൊച്ചുവര്‍ത്തമാനം പറയാനൊ, ആസ്വദിയ്ക്കാനോ...
ആഹാ...നിങ്ങള്‍ വിചാരിച്ചുകാണും, എന്റെ മനസ്സില്‍ വലിയ വിഷമമുണ്ടാകും, അതാണു ഞാന്‍ ഇതെല്ലാം എഴുതുന്നതെന്നു...ഹേയ് ..അതല്ല, പിന്നെ ? ആ ..ശരിതന്നെ ഇന്നിതെഴുതാനൊരു ചെറിയ കാരണം ഇല്ലാതില്ല.സംഭവം ഇതാണു. ഇന്നു പുലര്‍ച്ചെ തൊട്ടു മുകളിലെ ഫ്ലാറ്റിലെ ബിസിനസ്സുകാരനായ ഗുജറാത്തി മരിച്ചു.ഒരു ധര്‍മ്മ സങ്കടം...അവിടെ പോകണമോ വേണ്ടയോ?കാലത്തിനനുസരിച്ചു കോലം കെട്ടിയെന്നാലും നമ്മുടെ സംസ്ക്കാരം, അതു മാറ്റാന്‍ വിഷമം തന്നെ, മനസ്സാക്ഷി എന്നൊന്നുണ്ടല്ലൊ?ഔപചാരികതയുടെ മുഖമ്മൂടി അണിയാന്‍ അതിലേറെ മടി. അഭിപ്രായമാരാഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ മറുപടി ശരി വയ്ക്കാനേ തോന്നിയുള്ളൂ.
“നമ്മള് ഇവിടെ താമസിച്ചു തുടങ്ങിയിട്ടു എത്ര വര്‍ഷങ്ങളായി?“
‘പന്ത്രണ്ടു വര്‍ഷം“
‘ഇതിനിടെ നീ എത്ര പ്രാവശ്യം അവരുടെ വീട്ടില്‍ പോയിട്ടുണ്ടു?”
“ഒരിയ്ക്കല്‍പ്പോലും ഇല്ല.”
“അവര്‍ നമ്മുടെ വീട്ടിലോ?”
“അതും ഇല്ല”
“പിന്നെ......?”
ഒരല്പം സമാധാനമായി.എന്നാലും സംശയം ബാക്കി.....ഇതാണൊ നഗരത്തിലെ ഹ്രുദയശൂന്യതയെന്നൊക്കെപ്പറയുന്നതു? തെറ്റാണൊ ചെയ്തതു?എന്തേ മനസ്സില്‍ ഇനിയും ഒരു ചെറിയ ഘനം?
തെറ്റാണെങ്കില്‍ ദൈവം ക്ഷമിയ്ക്കട്ടെ!

Saturday, December 1, 2007
വാക്കും നോക്കും
വാക്കിന്റെ മൂര്‍ച്ചയിതു തെല്ലു കുറച്ചിടാനും
നോക്കിന്റെ മാര്‍ദ്ദവമൊരല്പമതേറ്റിടാനും
കാക്കുന്ന ദൈവമെനിയ്ക്കു തുണച്ചിരുന്നാല്‍
ആക്കില്ല ക്രൂര, യിതു സത്യ, മറിഞ്ഞുകൊള്‍ക!
വാക്കെങ്ങു വേണമതറിഞ്ഞിരുന്നാ-
ലേല്‍ക്കേണ്ട പോലെയതുതന്നെ പറഞ്ഞിരുന്നാല്‍
കേള്‍ക്കേണ്ടവര്‍ കേള്‍ക്കുക തന്നെ ചെയ്യും
വാക്കിന്നു വാളിന് സമമെന്നു ചൊല്വൂ!
നോക്കിന്നസാരം കഴിവുണ്ടു നൂനം
നോക്കാലെ വാക്കിന്‍പണി ചെയ്തിടാം, ഹേ!
വാക്കിന്നുമാധുര്യമതേറുമെങ്കില്‍
നോക്കിന്റെ കാരുണ്യമതൊന്നു വേറെ!
നാക്കാകിലും, സ്വാന്തനശബ്ദമോലും
നോക്കാകിലും പുനരിതറിഞ്ഞു കൊള്‍ക
ഓര്‍ക്കാപ്പുറത്തെദ്ദുരുപയോഗമിന്നു
തീര്‍ത്താല്‍ തിരുത്തായതു മാറിടുന്നു.

Thursday, November 29, 2007
വ്യാമോഹങ്ങള്‍
എന്നിലെയെന്നെയറിഞ്ഞിടാന്‍ മോഹം
നിന്നിലെയെന്നേയറിഞ്ഞിടാന്‍ മോഹം
ഇന്നിന് തുടുപ്പുകളേന്തിടാന്‍ മോഹം
ഇന്നലയെപ്പുണര്‍ന്നീടുവാന്‍ മോഹം
സുന്ദര സ്വപ്നങ്ങളോര്‍ത്തിടാന്‍ മോഹം
സുന്ദരമെന്‍ മനമാക്കിടാന്‍ മോഹം
അന്തരമെത്രയോയേറിടുമീഭൂവില്‍
സ്വന്തത്തിനെത്തിരഞ്ഞീടുവാന്‍ മോഹം
ഹന്ത സ്വപ്നത്തിന് മരീചിക തേടിയെന്‍
സ്വന്തമാം ജീവിതമിന്നിങ്ങു തീര്‍ന്നിതോ?
നിന്നിലെയെന്നേയറിഞ്ഞിടാന്‍ മോഹം
ഇന്നിന് തുടുപ്പുകളേന്തിടാന്‍ മോഹം
ഇന്നലയെപ്പുണര്‍ന്നീടുവാന്‍ മോഹം
സുന്ദര സ്വപ്നങ്ങളോര്‍ത്തിടാന്‍ മോഹം
സുന്ദരമെന്‍ മനമാക്കിടാന്‍ മോഹം
അന്തരമെത്രയോയേറിടുമീഭൂവില്‍
സ്വന്തത്തിനെത്തിരഞ്ഞീടുവാന്‍ മോഹം
ഹന്ത സ്വപ്നത്തിന് മരീചിക തേടിയെന്‍
സ്വന്തമാം ജീവിതമിന്നിങ്ങു തീര്‍ന്നിതോ?
Wednesday, November 28, 2007
സ്വര്‍ണ്ണത്തേക്കാള്‍......
സ്വര്‍ണ്ണ- സ്വപ്നങ്ങള്‍ തന് മേന്മയെന്തേ?
സ്വര്‍ണം കൊടുപ്പു, പകിട്ടൊട്ടു വേറെ?
സ്വപ്നത്തിനില്ലേ നിറക്കൂട്ടു മേലേ?
ഒത്തിരി സ്വപ്നങ്ങളിത്തിരി നേടിടാ-
നിത്തിരി സ്വര്‍ണ്ണത്തിനൊത്തിരി സ്വപ്നം!
സ്വപ്നം കൊടുത്താല്‍ കിടയ്ക്കില്ല സ്വര്‍ണ്ണം
സ്വര്‍ണ്ണം കൊടുത്തെത്ര സ്വപ്നം നടപ്പൂ!

Tuesday, November 27, 2007
ജ്ഞാനി
പലതില്‍ ചിലതാണെന്നാലും
വലുതില്‍ ചെറുതാണെന്നാലും
ഇടയില്‍ കരടെന്നതുപോലെ
നെടുനീളെ കിടന്നെന്നാലും
ഒരു കാര്യമിതോര്‍ത്തീടേണം,
അറിവിന്‍പടിതേടിയവന്നതു
തരിപോലും ബാധകമല്ലേ..
അറിവിന് പ്രഭ ചുറ്റുമൊഴുക്കും
പരിവേഷമതൊന്നു വിശേഷം!
അതുമാത്രമതൊന്നു നിനച്ചാല്‍
അവനല്ലോന്രുപസമനിപ്പോള്‍!
വലുതില്‍ ചെറുതാണെന്നാലും
ഇടയില്‍ കരടെന്നതുപോലെ
നെടുനീളെ കിടന്നെന്നാലും
ഒരു കാര്യമിതോര്‍ത്തീടേണം,
അറിവിന്‍പടിതേടിയവന്നതു
തരിപോലും ബാധകമല്ലേ..
അറിവിന് പ്രഭ ചുറ്റുമൊഴുക്കും
പരിവേഷമതൊന്നു വിശേഷം!
അതുമാത്രമതൊന്നു നിനച്ചാല്‍
അവനല്ലോന്രുപസമനിപ്പോള്‍!
ഒരു ഉപദേശം
മറയ്ക്കരുതു സത്യം, മറക്കരുതസത്യം
മുറുക്കരുതു ,കാര്യങ്ങളെ മുറയ്ക്കേ ചെയ്യൂ
കറുക്കരുതു വദനം, മുഴുക്കരുതു വചനം
ഇരിയ്ക്കേണ്ടിടമോര്‍ക്ക,നശിയ്ക്കാനെളുതല്ലോ?
മുറുക്കരുതു ,കാര്യങ്ങളെ മുറയ്ക്കേ ചെയ്യൂ
കറുക്കരുതു വദനം, മുഴുക്കരുതു വചനം
ഇരിയ്ക്കേണ്ടിടമോര്‍ക്ക,നശിയ്ക്കാനെളുതല്ലോ?
Saturday, November 24, 2007
ജീവിയ്ക്കാന്‍ മറക്കുന്നവര്‍
ഒരുപാടു കൂട്ടിക്കിഴിയ്ക്കലില്‍ മാനവന്
ഒരു സത്യമെന്തേ മറന്നിടുന്നൂ?
ഒരു ചാണ് വയറിന്റെ പ്രശ്നമെങ്ങോ
ഒഴുകും സുഖത്തിനായ് നല്കിടുന്നു?
ഒരുപാടു ക്ലേശം സഹിച്ചു മന്നില്‍
ഒരു സ്വപ്ന തീരം പടുത്തിടുന്നൂ?
ഒരുമയ്ക്കുമൊപ്പം പകുത്തിടാതെ
ഒരുവന്റെ മാത്രമായ് തീര്‍ത്തിടുന്നു?
ഇതിലേറെ കഷ്ട,മവനീ തിരക്കില്‍
ഒരു കാര്യമെന്തെ മറന്നിടുന്നു?
ഇനിവരും നാളേയ്ക്കുവേണ്ടിയവന്‍
ഇവിടെയീയിന്നു മറന്നിടുന്നു..
ഒരു സത്യമെന്തേ മറന്നിടുന്നൂ?
ഒരു ചാണ് വയറിന്റെ പ്രശ്നമെങ്ങോ
ഒഴുകും സുഖത്തിനായ് നല്കിടുന്നു?
ഒരുപാടു ക്ലേശം സഹിച്ചു മന്നില്‍
ഒരു സ്വപ്ന തീരം പടുത്തിടുന്നൂ?
ഒരുമയ്ക്കുമൊപ്പം പകുത്തിടാതെ
ഒരുവന്റെ മാത്രമായ് തീര്‍ത്തിടുന്നു?
ഇതിലേറെ കഷ്ട,മവനീ തിരക്കില്‍
ഒരു കാര്യമെന്തെ മറന്നിടുന്നു?
ഇനിവരും നാളേയ്ക്കുവേണ്ടിയവന്‍
ഇവിടെയീയിന്നു മറന്നിടുന്നു..
Friday, November 9, 2007
മുഹുരാത് ട്രേഡിംഗ്
ഓഹരിക്കച്ചവടമെനിയ്ക്കിതിന്നെ-
ന്നോമലേ,ഹരമതായി വന്നിതോ
വീടിതൊന്നു പുതുതായി വാങ്ങുവാന്‍
ഓടിടും ശകടമൊന്നു വാങ്ങിടാന്‍,
ഏറെ നാള് മനസ്സില്‍ വളര്‍ത്തിഞാന്‍
കാര്യമായി നിനച്ചു വെച്ചൊരീ-
ജോലിയിന്നിതില്‍ ജയിച്ചുവെങ്കിലോ
വേല വേറേയെനിയ്ക്കു വേണ്ടെടോ!
ആയിതിന്നു മുഹുര്‍ത്ത നേരമോ-
ടേവരും ഒരു തുടക്കമായ് ‘മുഹു-
രാത്‘ ട്രേഡിംഗ് നടത്തിവന്നിടും
നേരമാണിതു, തുടക്കമെന്റെയും!
ഓഹരിക്കച്ചവടത്തിനു തുടക്കമിടുന്ന ഒരുവന്റെ വിചാരധാര.

മരീചിക
സ്വപനങ്ങള്‍ സത്യമായ് വന്നിടാനില്ലല്ലോ
സത്യമായും കുറുക്കായോരു മാര്‍ഗം
വിഘ്നങ്ങള്‍ പൂര്‍ണമായും മാറ്റിടാനഹോ
വിഘ്നധാതാവു കനിഞ്ഞിടേണം.
അല്പനാം മര്ത്യന് മരീചിക കണ്ടെത്തി-
യല്പത്വമിന്നവന്‍ കാട്ടിടുന്നു
സ്വപ്ന സാക്ഷാത്ക്കരമൊന്നിനായിന്നവന്‍
സ്വത്തിനു പിന്നാലെ പാഞ്ഞിടുന്നൂ
രക്തബന്ധങ്ങള്‍ മറക്കുന്നു മന്നവന്‍
രത്ന-സ്വര്‍ണ്ണത്തിന്നു മുന്നില്‍
എത്രയും നശ്വരമീദേഹിയെന്നവ-
നെപ്പൊഴൊ സത്യം മറപ്പൂ...
സത്യമായും കുറുക്കായോരു മാര്‍ഗം
വിഘ്നങ്ങള്‍ പൂര്‍ണമായും മാറ്റിടാനഹോ
വിഘ്നധാതാവു കനിഞ്ഞിടേണം.
അല്പനാം മര്ത്യന് മരീചിക കണ്ടെത്തി-
യല്പത്വമിന്നവന്‍ കാട്ടിടുന്നു
സ്വപ്ന സാക്ഷാത്ക്കരമൊന്നിനായിന്നവന്‍
സ്വത്തിനു പിന്നാലെ പാഞ്ഞിടുന്നൂ
രക്തബന്ധങ്ങള്‍ മറക്കുന്നു മന്നവന്‍
രത്ന-സ്വര്‍ണ്ണത്തിന്നു മുന്നില്‍
എത്രയും നശ്വരമീദേഹിയെന്നവ-
നെപ്പൊഴൊ സത്യം മറപ്പൂ...
Thursday, November 8, 2007
കടിഞ്ഞാണ്‍
കര്‍ണം കേള്‍ക്കുവതിന്നു,കണ്കള് കാണുവതിനഹോ നാക്കോ പറഞ്ഞീടൂവാന്‍
കൈകള്‍ നേടുവതിന്നു, കാലുകളതോ സഞ്ചാരസൌഖ്യത്തിനും,
എല്ലാംമര്‍ത്ത്യനു നല്കി ദൈവമതിനെല്ലാം നല്‍കിയോരോ പണി-
യെല്ലാത്തിന്നും കടിഞ്ഞാണിടുവതിനു തലച്ചോറും കനിഞ്ഞേകിനാന്‍!
കൈകള്‍ നേടുവതിന്നു, കാലുകളതോ സഞ്ചാരസൌഖ്യത്തിനും,
എല്ലാംമര്‍ത്ത്യനു നല്കി ദൈവമതിനെല്ലാം നല്‍കിയോരോ പണി-
യെല്ലാത്തിന്നും കടിഞ്ഞാണിടുവതിനു തലച്ചോറും കനിഞ്ഞേകിനാന്‍!
കുറെ സംശയങ്ങള്‍
1.
കണ്ണടച്ചാലിരുട്ടകുമെങ്കിലോ
കണ്ണടയ്ക്കണമോയിരുട്ടെത്തുന്‍പോള്‍?
വന്നിടുന്നിതു കണ്ണടച്ചീടാനോ?
കണ് തുറക്കൂ,വരേണ്ടായിരുട്ടെങ്കില്‍!
2.
ഉറങ്ങുവതെന്തിതു ഉണരാനാണോ?
ഉണരുന്നതുറങ്ങുവതിനല്ല, നൂനം!
ഉണരലുമുറക്കവുമൊരുപോലെയല്ലഹേ!
ഉണരൂ,ഉറക്കമൊരു തുടക്കമതാക്കി മാറ്റൂ!
3.
മഞ്ഞുരുകിയതു ജലമെന്നു പക്ഷം,
ജലമുറച്ചതു മഞ്ഞെന്നു വേറെ പക്ഷം,
മഞ്ഞും, ജലവും പ്രക്രുതി തന്റെ ശില്പം,
ധന്യം, അവസരയോജ്യമാര്‍ന്ന വേഷം!
കണ്ണടച്ചാലിരുട്ടകുമെങ്കിലോ
കണ്ണടയ്ക്കണമോയിരുട്ടെത്തുന്‍പോള്‍?
വന്നിടുന്നിതു കണ്ണടച്ചീടാനോ?
കണ് തുറക്കൂ,വരേണ്ടായിരുട്ടെങ്കില്‍!
2.
ഉറങ്ങുവതെന്തിതു ഉണരാനാണോ?
ഉണരുന്നതുറങ്ങുവതിനല്ല, നൂനം!
ഉണരലുമുറക്കവുമൊരുപോലെയല്ലഹേ!
ഉണരൂ,ഉറക്കമൊരു തുടക്കമതാക്കി മാറ്റൂ!
3.
മഞ്ഞുരുകിയതു ജലമെന്നു പക്ഷം,
ജലമുറച്ചതു മഞ്ഞെന്നു വേറെ പക്ഷം,
മഞ്ഞും, ജലവും പ്രക്രുതി തന്റെ ശില്പം,
ധന്യം, അവസരയോജ്യമാര്‍ന്ന വേഷം!
Sunday, November 4, 2007
ഇവനാരു?
ആരംഭത്തിന്നു മുന്നില്‍സ്സകലവു,മൊടുവില്‍ തീര്‍ത്തിടാനൊട്ടുപോലു-
മാവില്ലെന്നാകിലും, താന്‍ വിരുതനതാണെന്നു തെല്ലു കാട്ടുന്ന ശീലം,
കാലത്തിന്നൊത്ത കോലം,കളിയതിനു തമാശയ്ക്കുമില്ലൊട്ടു ക്ഷാമ-
മാരാണിക്കോമളാംഗന്‍,തരുണിമണികളോ ചുറ്റുമൊട്ടേറെ നില്പ്പൂ!
മാവില്ലെന്നാകിലും, താന്‍ വിരുതനതാണെന്നു തെല്ലു കാട്ടുന്ന ശീലം,
കാലത്തിന്നൊത്ത കോലം,കളിയതിനു തമാശയ്ക്കുമില്ലൊട്ടു ക്ഷാമ-
മാരാണിക്കോമളാംഗന്‍,തരുണിമണികളോ ചുറ്റുമൊട്ടേറെ നില്പ്പൂ!
Thursday, September 27, 2007
നല്ലനാളെയെത്തേടി......
വിരസതയേറുന്നിതാവര്‍ത്തനത്താല്‍
വിരചിതം,ദുസ്സഹമെത്രയീ ജോലി
കരവിരുതോ മമ സ്ര്ഷ്ട്യാത്മമെന്തും
ചെറുതെങ്കിലുംസ്പഷ്ടമാക്കാനതില്ല.
ഇരുളും വെളിച്ചവും മാറി മാറുന്നൊ-
രറിയിപ്പു നല്‍കും സമയമാം തേരില്‍
ഒരുപാടു സ്വപ്നസാത്കാരത്തിന്നായി
പ്പണമെന്ന മിഥ്യതന്‍ നിഴലായിടുന്നൊ?
തരമില്ല ,സ്നേഹത്തിനിന്നില്ല സ്ഥാനം,
കഥ നിന്റെ കേല്‍ക്കുവാനിന്നില്ല നേരം
കഥയറിയാതെയിന്നാടുന്നു ഞാനും
ഒരുനല്ല നാളെയെന്‍ സ്വപ്നമതല്ലൊ!
വിരചിതം,ദുസ്സഹമെത്രയീ ജോലി
കരവിരുതോ മമ സ്ര്ഷ്ട്യാത്മമെന്തും
ചെറുതെങ്കിലുംസ്പഷ്ടമാക്കാനതില്ല.
ഇരുളും വെളിച്ചവും മാറി മാറുന്നൊ-
രറിയിപ്പു നല്‍കും സമയമാം തേരില്‍
ഒരുപാടു സ്വപ്നസാത്കാരത്തിന്നായി
പ്പണമെന്ന മിഥ്യതന്‍ നിഴലായിടുന്നൊ?
തരമില്ല ,സ്നേഹത്തിനിന്നില്ല സ്ഥാനം,
കഥ നിന്റെ കേല്‍ക്കുവാനിന്നില്ല നേരം
കഥയറിയാതെയിന്നാടുന്നു ഞാനും
ഒരുനല്ല നാളെയെന്‍ സ്വപ്നമതല്ലൊ!
Sunday, September 23, 2007
അനുരാഗം
ചഞ്ചലാക്ഷിയുടെ ചന്തമേറിടും
ചില്ലിയോ,ചടുല ലാസ്യഭാവമോ?
ചന്തമൊട്ടവളു കൂട്ടുവാന്‍ തൊടും
ചാന്തുപൊട്ടതിലോ, വീനുപോയ് ഭവാന്?
ചില്ലിയോ,ചടുല ലാസ്യഭാവമോ?
ചന്തമൊട്ടവളു കൂട്ടുവാന്‍ തൊടും
ചാന്തുപൊട്ടതിലോ, വീനുപോയ് ഭവാന്?
കരുണാപൂരം
നടന ചാതുരിയേറേയുണ്ടെടോ,വചനമാധുര്യമോ പറയേണ്ടെടോ,
നയന വശ്യത വേറെ തന്നെയെന് കമിതനുണ്ണീ, നിനയ്ക്ക നീയെടോ,
അരുണദേവപ്രഭാവമുണ്ടെടോ,കരമതിസ്സദാവെണ്ണയുണ്ടെടോ,
വിരുതനാണിവനെങ്കിലും നല് കരുണ തന്റെ സമുദ്രമാണെടോ....
നയന വശ്യത വേറെ തന്നെയെന് കമിതനുണ്ണീ, നിനയ്ക്ക നീയെടോ,
അരുണദേവപ്രഭാവമുണ്ടെടോ,കരമതിസ്സദാവെണ്ണയുണ്ടെടോ,
വിരുതനാണിവനെങ്കിലും നല് കരുണ തന്റെ സമുദ്രമാണെടോ....
ജീവിതം ധന്യം
വിരുന്നുകാര് വന്നിഹ തെല്ലുനേരം
ഇരുന്നുപോകുന്നൊരു വേള പങ്കിടും
ഒരല്പ നേരത്തിലെ സൌഖ്യ ദു:ഖം,
അതത്രെ ധന്യം!ശരിയായ ജീവിതം!
ഇരുന്നുപോകുന്നൊരു വേള പങ്കിടും
ഒരല്പ നേരത്തിലെ സൌഖ്യ ദു:ഖം,
അതത്രെ ധന്യം!ശരിയായ ജീവിതം!
ഒരുത്തരം
കരത്തിനുണ്ടോ കഴിയുന്നു മോദാല്
മനസ്സു ചിന്തിപ്പതു വാര്‍ത്തെടുക്കാന്‍
തനിയ്ക്കു പിന്നെപ്പറയാമതെല്ലാം
എനിയ്ക്കു തെല്ലൊന്നതു മുട്ടു തന്നെ!
മനസ്സു ചിന്തിപ്പതു വാര്‍ത്തെടുക്കാന്‍
തനിയ്ക്കു പിന്നെപ്പറയാമതെല്ലാം
എനിയ്ക്കു തെല്ലൊന്നതു മുട്ടു തന്നെ!
റംസാന് നൊയന്‍പു
പകലോനിഹ വന്നു ചേര്‍ന്നുവെന്നാല്‍
മതിയാക്കേണമിവര്‍ക്കു ഭോജനം
ഒരു തുള്ളി ജലം, ശിവ!സ്വന്തമാം
ഉമിനീരും കുടിയായ്ക കഷ്ടമേ!
നമ്മുടെ മുസ്ലിം സഹോദരരുടെ നൊയന്‍പു സമയമാണല്ലൊ!
മതിയാക്കേണമിവര്‍ക്കു ഭോജനം
ഒരു തുള്ളി ജലം, ശിവ!സ്വന്തമാം
ഉമിനീരും കുടിയായ്ക കഷ്ടമേ!
നമ്മുടെ മുസ്ലിം സഹോദരരുടെ നൊയന്‍പു സമയമാണല്ലൊ!
അക്ഷരക്കളികള്‍...തുടരുന്നു
ന
നയിച്ചിടാനാളുകളുണ്ടസംഖ്യം
ധരിയ്ച്ചിടാന്‍ ത്രാണിയെനിയ്ക്കതില്ല
കരുത്ത കാകന്നു കുലിച്ചു നല്ല
വെളുത്ത കൊക്കായ് വരുവാന്‍ പ്രയാസം.
ഇ
ഇഷ്ടര്‍ക്കു തമ്മില്‍ പറയേണ്ടതായി-
ട്ടൊട്ടുണ്ടു കാര്യങ്ങള്‍, പഠിച്ചിടാനും,
കഷ്ടം ധരിയ്ക്കേണ്ട ,ശരിയ്ക്കെനിയ്ക്കു
വ്രറ്ത്തങ്ങള്‍ പോലും ഹ്രുദി തോന്നുകില്ല!
ക
കയ്കൊട്ടിക്കല്ലി മൂലമിന്നെനിയ്ക്കു
കൈവന്നില്ലിവിടെക്കടന്നിടാനായ്
വൈകേ നേരമൊരിത്തിരി വീന്ണു കിട്ടി
കൈവച്ചിട്ടൊന്നു പോവുകയാണു ഞാനും.
നയിച്ചിടാനാളുകളുണ്ടസംഖ്യം
ധരിയ്ച്ചിടാന്‍ ത്രാണിയെനിയ്ക്കതില്ല
കരുത്ത കാകന്നു കുലിച്ചു നല്ല
വെളുത്ത കൊക്കായ് വരുവാന്‍ പ്രയാസം.
ഇ
ഇഷ്ടര്‍ക്കു തമ്മില്‍ പറയേണ്ടതായി-
ട്ടൊട്ടുണ്ടു കാര്യങ്ങള്‍, പഠിച്ചിടാനും,
കഷ്ടം ധരിയ്ക്കേണ്ട ,ശരിയ്ക്കെനിയ്ക്കു
വ്രറ്ത്തങ്ങള്‍ പോലും ഹ്രുദി തോന്നുകില്ല!
ക
കയ്കൊട്ടിക്കല്ലി മൂലമിന്നെനിയ്ക്കു
കൈവന്നില്ലിവിടെക്കടന്നിടാനായ്
വൈകേ നേരമൊരിത്തിരി വീന്ണു കിട്ടി
കൈവച്ചിട്ടൊന്നു പോവുകയാണു ഞാനും.
അക്ഷരക്കളികള്‍
വ
വേണ്ടെന്നുവച്ചിടുവാനെളുപ്പമാം
വേണ്ടാ മനസ്സിന്നൊരു ശങ്കയപ്പുറം
വേണ്ടുന്ന വണ്ണമതു ചെയ്കയാകിലോ
വേണ്ടായ്ക വേണമതായി മാറിടും.
യ
യശസ്സു, സന്‍പത്തുമതൊന്നുമല്ല-
യിഹത്തിലെന്തോന്നിതെടുത്തു വച്ചു
കരുത്തനായോനു മൊരിയ്ക്കല്‍ പോണം
യമന്റെ ജോലിയ്ക്കു വിരാമമില്ല!
ന
നഷ്റ്റം വരുത്തണമെന്നു തെല്ലുപോലും
കഷ്ടം!വിചാരിച്ചാതുമില്ല”യാര്യെ”
ഇഷ്ടം കുറച്ചെറെയുമുന്ണ്ടു താങ്കളോ-
ടത്രയ്ക്കു കെമം! തവ കാവ്യമെല്ലാം!
വേണ്ടെന്നുവച്ചിടുവാനെളുപ്പമാം
വേണ്ടാ മനസ്സിന്നൊരു ശങ്കയപ്പുറം
വേണ്ടുന്ന വണ്ണമതു ചെയ്കയാകിലോ
വേണ്ടായ്ക വേണമതായി മാറിടും.
യ
യശസ്സു, സന്‍പത്തുമതൊന്നുമല്ല-
യിഹത്തിലെന്തോന്നിതെടുത്തു വച്ചു
കരുത്തനായോനു മൊരിയ്ക്കല്‍ പോണം
യമന്റെ ജോലിയ്ക്കു വിരാമമില്ല!
ന
നഷ്റ്റം വരുത്തണമെന്നു തെല്ലുപോലും
കഷ്ടം!വിചാരിച്ചാതുമില്ല”യാര്യെ”
ഇഷ്ടം കുറച്ചെറെയുമുന്ണ്ടു താങ്കളോ-
ടത്രയ്ക്കു കെമം! തവ കാവ്യമെല്ലാം!
Friday, September 21, 2007
മ്രുത്യുദര്ശനം
യശസ്സു,സന്‍പത്തുമതൊന്നുമല്ലാ-
യിഹത്തിലെന്തൊന്നിതെടുത്തുവച്ചു
കരുത്തനായോനു,മൊരിയ്ക്കല്‍ പോണം,
യമന്റെ ജോലിയ്ക്കു വിരാമമില്ലാ!
യിഹത്തിലെന്തൊന്നിതെടുത്തുവച്ചു
കരുത്തനായോനു,മൊരിയ്ക്കല്‍ പോണം,
യമന്റെ ജോലിയ്ക്കു വിരാമമില്ലാ!
നഗരജീവിതം
നഗര ജീവിതമൊട്ടു ദുസ്സഹം
നരകമെന്നു പറഞ്ഞിടാം സഖെ!
ഒരുവിധം സുഖദു:ഖ തുല്യമായ്
ഒഴുകിയെങ്കിലതൊട്ടു ദുര്ലഭം.
നരകമെന്നു പറഞ്ഞിടാം സഖെ!
ഒരുവിധം സുഖദു:ഖ തുല്യമായ്
ഒഴുകിയെങ്കിലതൊട്ടു ദുര്ലഭം.
Thursday, September 20, 2007
ചാഞ്ചല്യം.
വേണ്ടെന്നു വച്ചിടുവാനെളുപ്പമാം,
വേണ്ടാ മനസ്സിന്നൊരു ശങ്കയപ്പുറം
വേണ്ടുന്നവണ്ണമതു ചെയ്കയാകിലോ
വേണ്ടായ്ക വേണമതായി മാറിടും.
വേണ്ടാ മനസ്സിന്നൊരു ശങ്കയപ്പുറം
വേണ്ടുന്നവണ്ണമതു ചെയ്കയാകിലോ
വേണ്ടായ്ക വേണമതായി മാറിടും.
ഗൌരീ വിസര്‍ജനം
ഗൌരീ വിസര്ജനമാണു കേട്ടിടാം
ഗൌരീസ്തുതിയ്ക്കൊത്തൊരു വാദ്യഘോഷം
ഗണേഷമാതാ വിടവാങ്ങി,ദു:ഖിയായ്
ഗമിയ്ക്കുമിന്നേരമെനിന്യ്ക്കു സങ്കടം.
മൂന്നു ദിവസത്തെ ഗൌരീപൂജയ്ക്കു ശേഷം വിസര്‍ജനത്തിനായി ആഘോഷപൂര്‍വം കൊണ്ടുപോകുന്ന ഗൌരീവിഗ്രഹങ്ങള് കാണുന്പോള്‍ മകനെ വിട്ടു പോകുന്ന അമ്മയുടെ ദു:ഖമോര്ത്തു സങ്കടം തോന്നാറുണ്ടു.

Wednesday, September 19, 2007
ഒരു പ്രാര്‍ത്ഥന
മഞ്ഞപ്പട്ടുധരിച്ച സുന്ദരനിവന്,കണ്ണന് കടാക്ഷിയ്ക്കണം
മണ്ണെത്തിന്നുരസിച്ചു ഗോകുലമതില്‍ വാണോന്‍ കടാക്ഷിയ്ക്കണം
എണ്ണാഗോപികമാര് മനസ്സു തിരയും വിണ്ണോന് കടാക്ഷിയ്ക്കണം
ഇന്നിജ്ജീവിതമാകുമബ്ധി തരണം ചെയ്യാന്‍ കടാക്ഷിയ്ക്കണം.
മണ്ണെത്തിന്നുരസിച്ചു ഗോകുലമതില്‍ വാണോന്‍ കടാക്ഷിയ്ക്കണം
എണ്ണാഗോപികമാര് മനസ്സു തിരയും വിണ്ണോന് കടാക്ഷിയ്ക്കണം
ഇന്നിജ്ജീവിതമാകുമബ്ധി തരണം ചെയ്യാന്‍ കടാക്ഷിയ്ക്കണം.
ഗണപതി വിസര്‍ജനം
കൊട്ടുണ്ടു,പാട്ടുമതി സുന്ദരമാട്ടമുണ്ടേ,
കുട്ടിക്കുറുമ്പരിഹ മുന്‍നിര തന്നിലുണ്ടേ,
ഠഠഠയെന്നു പടക്കവുമുണ്ടിടയ്ക്കിടെ
കുട്ടിഗ്ഗണപതി വിസര്‍ജന നേരമാണേ...
മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഉത്സവമായ ഗണപതി പൂജനത്തിനു ശേഷമുള്ള ആഘോഷപൂര്‍വമായ വിസര്ജനയാത്രയുദെ ഒരു ദ്റ്ശ്യം.ഇപ്പോള്‍ ഇതു നടക്കുന്ന സമയമാണു.

Tuesday, September 18, 2007
ഒരു കറക്ഷന്....
ചിത്തത്തിലുള്ളതു പറഞ്ഞുകൂടെടോ
ശത്രുക്കള്‍ കൂടുന്നു, പലര്ക്കു കേള്‍ക്കെടോ,
ചിത്തത്തിലേ വച്ചു വസിയ്ക്കയെങ്കിലോ
മിത്രാത്മവഞ്ചനയതിന്നു തുല്യമാം!
ശത്രുക്കള്‍ കൂടുന്നു, പലര്ക്കു കേള്‍ക്കെടോ,
ചിത്തത്തിലേ വച്ചു വസിയ്ക്കയെങ്കിലോ
മിത്രാത്മവഞ്ചനയതിന്നു തുല്യമാം!
ബസ്സു സമരം
കേരളം തളര്‍ന്നു പോയ്,ബസ്സുകള്‍ കിടന്നുപോയ്,
കാറുകള്‍ കയ്യിലുള്ളോര്,വീടുകളെത്തിച്ചേര്ന്നു,
കാറങ്ങു ഗഗനേയും നിനച്ചങ്ങാധി പൂണ്ടി-
തേറെ വൈകാതെ ഗ്രുഹം പുക്കിയോര് മിടുക്കന്മാര്!
കാറുകള്‍ കയ്യിലുള്ളോര്,വീടുകളെത്തിച്ചേര്ന്നു,
കാറങ്ങു ഗഗനേയും നിനച്ചങ്ങാധി പൂണ്ടി-
തേറെ വൈകാതെ ഗ്രുഹം പുക്കിയോര് മിടുക്കന്മാര്!
ത്രിശങ്കു സ്വര്‍ഗം
ചിത്തത്തിലുള്ളതു പറഞ്ഞുപോയാല്‍
ശത്രുക്കള്‍ കൂടാന്‍ വഴിയേറെയുണ്ടു
ചിത്തത്തില്‍ താന്‍ വച്ചു വസിയ്ക്കയാലോ?
മിത്രത്തെ വന്ജിപ്പതു തുല്യമാണേ.....
ശത്രുക്കള്‍ കൂടാന്‍ വഴിയേറെയുണ്ടു
ചിത്തത്തില്‍ താന്‍ വച്ചു വസിയ്ക്കയാലോ?
മിത്രത്തെ വന്ജിപ്പതു തുല്യമാണേ.....
Monday, September 17, 2007
ഒരു ക്ഷമാപണം
അയ്യൊ കഷ്ടമിതെന്തു ‘സജഷനി’ന്നെന്‍പേരു മാറ്റീടുവാന്‍
ഉണ്ടാം മറ്റൊരു സോദരിക്കിതു സമാനസ്തിതം നാമധേയം
ഉണ്ടാം ‘കന്ഫ്യുഷ’നിന്നിനതിനെനിയ്ക്കിഷ്ടമാം പേരു മാറ്റാന്‍
കൊണ്ടാവില്ലിന്നെനിയ്ക്കെന് പ്രിയര്‍ വിട തന്നീടണം,പോയ് വരാം ഞാന്‍!
ഇതേ പേരു മറ്റൊരാള്‍ക്കുണ്ടെന്നും കന്ഫ്യുഷന് മാറ്റാന്‍ എന്റെ പേരു മാറ്റണമെന്നും അക്ഷരശ്ലോകം കമ്യുണിറ്റിയിലെ (?) ചിലരുടെ അഭിപ്രായത്തോടുള്ള എന്റെ നിലപാടു വ്യക്തമാക്കുകയാണിവിടെ...

ഒരു സങ്കടം...
ധരിയ്ക്ക നീയെന്നുടെ നാമധേയം
ശരിയ്ക്കു ചൊല്ലീടുകിലെത്ര നന്നു,
മുറിച്ചിതിഗ്ലീഷിലെ കഷ്ണമാക്കി
മറിച്ചു ചൊല്ലുന്നതു കഷ്ടമാണേ!
എപ്പോഴും എന്റെ പേരു തെറ്റി ഉച്ചരിയ്ക്കുന്ന ഒരാളോടുള്ള പ്രതികരണം.
ശരിയ്ക്കു ചൊല്ലീടുകിലെത്ര നന്നു,
മുറിച്ചിതിഗ്ലീഷിലെ കഷ്ണമാക്കി
മറിച്ചു ചൊല്ലുന്നതു കഷ്ടമാണേ!
എപ്പോഴും എന്റെ പേരു തെറ്റി ഉച്ചരിയ്ക്കുന്ന ഒരാളോടുള്ള പ്രതികരണം.
Saturday, September 15, 2007
ഒറ്റയും പൊട്ടയും....തുടര്‍ച്ച
വാക്കാലെ ക്രൂരതയനാദരത്വം
തോക്കാലെ കൊല്ലലിടുപ്പില് കത്തി,
രാക്കാലമൊക്കെ ചുറ്റിനടന്നു കൊള്ള-
യീക്കാലമാടര്‍ നരകേ പതിപ്പൂ!
തോക്കാലെ കൊല്ലലിടുപ്പില് കത്തി,
രാക്കാലമൊക്കെ ചുറ്റിനടന്നു കൊള്ള-
യീക്കാലമാടര്‍ നരകേ പതിപ്പൂ!
ഒറ്റക്കവിതകള്‍.....പൊട്ടക്കവിതകള്‍!
1.
ധരിച്ചു,ഞാന്‍ വെന്ദ വിധം സഖേ, നിന്
പരുത്ത വാക്കിന്നിഹ കാരണം കേള്
ദരിദ്ര!ഞാനീ കളരിയ്ക്കകത്തു
പരിഭ്രമം ഒട്ടു കുറച്ചുമല്ലാ!
2.
ത്ധംകാരത്തോദു തല്ലും തിരയിലെവിടെയോ കേള്പ്പതാഴിയ്ക്കു സ്വന്തം
ഹുങ്കാരത്തിന് മുഴക്കം,ചടുലത പ്രവചിച്ചീടുവാന് വയ്യ തെല്ലും,
പങ്കായം കയ്യിലേന്തുംജനമിവനു സദാ കാത്തിടും ദേവിയാണ-
ഹങ്കാരം കാട്ടിടേണ്ടാ,ദുരിതമതു വരും,സന്തതം കൂപ്പിടുന്നേന്!

Wednesday, September 12, 2007
Am happy today!! ' Maid'stories
It happens like this at times...you feel so happy and contented..for no particular reason.I feel so happy today...but it's not without reason.May i tell you why? you may find it silly. But i don't think so.
Let me tell you then. It's about my maid who always complains about her mother-in-law.She is hard-working, no doubt.But replies back to anything her m-i-l utters..results you can imagine...always tensed atmosphere at home. The other day i just made her understand her to keep quiet and let her husband speak.As is known, mother-son fights are really melting ones and it changed everything.when she told me this, i really felt happy.Don't you think i deseve it?

Friday, April 27, 2007
Art of Living
There are many to advise...many to admonish...right from your childhood.But do you think it stops when you reach adulthood!! No way...actually it increases!!!
People say,life is a stage...you are an actor, destiny the director..............whatever role offered to you,act it without any murmur.I too believed,what can i do...it's my fate,till last week...to be precisely during the time between 17-22 nd of April,2007.Hey...no need for wild imaginations!! No extra- ordinary" Happenings" during this time out of the blue.....just attended a course on Art of Living.
A half-hearted idea to attend this course as it was conducted just opposite to my residence bothered me to some extent. Even after depositing the filled up form along with the accompanying cheque for a particular amount only increased my confusion as to whether i want to do it or will be able to make it or not!
It was this me who saw the first day of 17th ,with full of apprehensions of a first-day -at school-kid-type syndrums ,who attended the course and also tried an aborted attempt to skip from the second day citing many a physical discomfot, lovingly thwarted by a very helping teacher who saw to that i completed the entire couse.And...the one who came out.....believe me....a very different me .......Don't want to say it is a 360 degree turn out.....but a real good one.A wonderful experience which changed my visions towards life altogether....
The new me too believe .....Life is a stage,you are an actor,Destiny is the Director(now i doubt it too),whatever role is offered to you....ACT IT ...not only without murmur...with ATTITTUDE too!!It certainly makes differences!Use your enegy positively...think positively.......do positively....you are nothing but a small particle in this Universe,but see youself as a creation and part of GOD almighty who is filled up every part of this Universe......Vibrate your goodness and love to all nearby...play your part well....you will be remembered by everybody even if you disappear from this stage because...Matter is neither created nor distroyed!You exist here in one form or other.....

Starting Trouble
wanted to write something for the past few days...what to write,how to write.....no idea...the restlessness of bringing it out bothers me! ok...let me give it a try....Really want to know whether am good at putting things in words....hahahahaha......
Subscribe to:
Posts (Atom)
Blog Archive
-
▼
2007
(51)
-
►
September
(23)
- നല്ലനാളെയെത്തേടി......
- അനുരാഗം
- കരുണാപൂരം
- ജീവിതം ധന്യം
- ഒരുത്തരം
- റംസാന് നൊയന്‍പു
- അക്ഷരക്കളികള്‍...തുടരുന്നു
- അക്ഷരക്കളികള്‍
- മ്രുത്യുദര്ശനം
- നഗരജീവിതം
- ചാഞ്ചല്യം.
- ഗൌരീ വിസര്‍ജനം
- ഒരു പ്രാര്‍ത്ഥന
- ഗണപതി വിസര്‍ജനം
- കൊട്ടുണ്ടു, പാട്ടുമതിസുന്ദരമാട്ടമുണ്ടേകുട്ടിക്കുറു...
- ഒരു കറക്ഷന്....
- ബസ്സു സമരം
- ത്രിശങ്കു സ്വര്‍ഗം
- ഒരു ക്ഷമാപണം
- ഒരു സങ്കടം...
- ഒറ്റയും പൊട്ടയും....തുടര്‍ച്ച
- ഒറ്റക്കവിതകള്‍.....പൊട്ടക്കവിതകള്‍!
- Am happy today!! ' Maid'stories
-
►
September
(23)
About Me
- jyothi
- ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...