Sunday, December 16, 2007

വിട്ടുവീഴ്ച്ചകള്‍...

ഒരിത്തിരി തന്‍സഹജീവികള്‍ക്കായ്
ഒതുങ്ങാന്‍,നിലപാടു മാറ്റാന്‍
കഴിഞ്ഞീടുകിലെത്ര നന്നു
കരുതുന്നു വ്രുഥാ മനമെപ്പൊഴും.

ജനിച്ചിങ്ങു നീ വീണനേരമന്നുതൊട്ടേ
നിനക്കായതു ചെയ്തതില്ലെ ചുറ്റും
നിറഞ്ഞോര്‍, നിന്റെ നന്മയോര്‍ത്തി-
ട്ടിതിപ്പോള്‍ നിന്റെയൂഴമായി.

ഒരല്പം ക്ഷമ, വിട്ടുവീഴ്ച, യന്യ-
ന്നവന്റെസ്വരമോതിടാനായ് നേരം
ഇതൊക്കെത്തന്നെയല്ലെ ജീവിതത്തെ-
യഥാര്‍ത്ഥം മധുരിച്ചതതാക്കിടുന്നൂ!

4 comments:

ചീര I Cheera said...

സത്യമാണത്!
പക്ഷേ, വിട്ടുവീഴ്ച ചെയ്യുമ്പോള്‍ അത് എന്തോ ഒരു “തോറ്റ് കൊടുക്കല്‍” ആണെന്ന തോന്നലാണ് പ്രശ്നക്കാരന്‍.
നീലപാട് മാറ്റിയില്ലെങ്കിലും, കുറഞ്ഞത് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനും, അവര്‍ക്ക് പറയാന്‍ അവസരം കൊടുക്കാനും ക്ഷമ വേണം തന്നെ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചില വിട്ടുവീഴ്ച്ചകളും, ക്ഷമയും, പശ്ചാത്താപവുമൊക്കെയാണ് ജീവിതത്തെ സുന്ദരമാക്കുന്നത്‌

നല്ല രചന

ഏ.ആര്‍. നജീം said...

kollam..nalla chintha

അഫ്ഗാര്‍ (afgaar) said...

വിട്ടുവീഴ്ചകള്‍ ചെയ്യാനായെങ്കിലെന്ന് ഞാനും കൊതിക്കാ‍റുണ്ട്, പറ്റാറില്ലെന്നു മാത്രം...

About Me

ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...