യഥാര്‍ത്ഥസ്നേഹത്തിനു തെല്ലുപോലും
കൊടുപ്പതിന്നാവതതില്ല ദു:ഖം,
മനപ്രയാസം,പല സങ്കടങ്ങളും,
മനുഷ്യ, നിന് വാസനയാണു ഹേതു.
മനുഷ്യനായ് മണ്ണിതില്‍ ജന്മമിന്നു
നിനക്കു വന്നെങ്കിലിരിപ്പു ദു:ഖം!
നിനച്ചിടുന്നെന്തിനു സ്വന്തമെന്നു
മനപ്രയാസം അതിനാലെയുണ്ടാം!
മനുഷ്യ ജന്മം ഒരു സ്വപ്നമെന്നു
നിനച്ചിടാന്‍ വൈകിയറിഞ്ഞു കൊള്‍ക!
മനുഷ്യ ചിത്തം കുതി കൊണ്ടുചാടും
നനുത്ത ചിന്തയ്ക്കെവിടെ പ്രസക്തി?
അരക്ഷണം കൊണ്ടു നിലച്ചു പോവാം
കടുത്ത സത്യത്തിനെ നേരിടുമ്പൊഴും
മനുഷ്യ നിന് വാസന നിന്നെയെന്തേ
കുരുക്കിടുന്നൂ, തരികില്ല മോചനം!
നിനക്കു നേടേണ്ടതിതൊന്നു മാത്രം
കലര്‍പ്പതില്ലാത്തൊരു ദിവ്യസ്നേഹം,
“അഹം“, “എനിയ്ക്ക്”“എന്റെ“ഇതൊക്കെ യങ്ങു
മറക്കുവാനൊട്ടു ശ്രമിച്ചിടൂ നീ
Subscribe to:
Post Comments (Atom)
About Me
- jyothi
- ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...
8 comments:
ആര്ത്ഥവത്തായ വരികള്‍..
നല്ല വരികള്‍
കൊള്ളാം
നല്ല കവിത
സ്വന്തം എന്ന ചിന്തയില്‍ ബന്ധങ്ങളും ബന്ധങ്ങളില്‍ നിന്ന് ബന്ധനങ്ങളും.
നല്ല കവിത.
“അഹം“, “എനിയ്ക്ക്”“എന്റെ“ഇതൊക്കെ മറന്നില്ലെങ്കിലും അവര്‍ ,അവര്‍ക്ക്, അവരുടെ എന്നിക്കെ മറക്കാതിരുന്നാല്‍ മതി.
നല്ല കവിത:)
നന്ദി, കൂട്ടരേ....നിങ്ങളുടെ വാക്കുകള്‍ പ്രചോദനം തരുന്നു...
കൊള്ളാം നല്ല കാമ്പുള്ള വരികള്‍...
തുടരട്ടെ..,
Post a Comment