ഒരുപാടു കൂട്ടിക്കിഴിയ്ക്കലില്‍ മാനവന്‍
ഒരു സത്യമെന്തേ മറന്നിടുന്നൂ?
ഒരു ചാണ്‍ വയറിന്റെ പ്രശ്നമെങ്ങോ
ഒഴുകും സുഖത്തിനായ് നല്‍കിടുന്നു?
ഒരുപാടു ക്ലേശം സഹിച്ചു മന്നില്‍
ഒരു സ്വപ്ന തീരം പടുത്തിടുന്നൂ?
ഒരുമയ്ക്കുമൊപ്പം പകുത്തിടാതെ
ഒരുവന്റെ മാത്രമായ് തീര്‍ത്തിടുന്നു?
ഇതിലേറെ കഷ്ട,മവനീ തിരക്കില്‍
ഒരു കാര്യമെന്തെ മറന്നിടുന്നു?
ഇനിവരും നാളേയ്ക്കുവേണ്ടിയവന്‍
ഇവിടെയീയിന്നു മറന്നിടുന്നു..
Subscribe to:
Post Comments (Atom)
Blog Archive
About Me
- jyothi
- ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...
5 comments:
എന്ത് ചെയ്യാം സ്വാര്��ത്ഥത മനുഷ്യന്റെ കൂടപ്പിറപ്പായി പോയില്ലെ..
തുടര്�ന്നും എഴുതുക. നന്മകള്� നേരുന്നു
നല്ല വരികള്‍.
thankz, dears....
അക്ഷരപ്രാസമടങ്ങിയ ഈ കവിത എനിയ്ക്കിഷ്ടമായി.
ആശംസകള്‍!!
നല്ല വരികള്‍!
Post a Comment