ഫലങ്ങള്‍ തിന്നീടുക, ദേഹരക്ഷാ-
ബലം ലഭിച്ചീടുമിതോര്പ്പു നമ്മള്,
ഫലത്തില്‍ ലാഭത്തിനു ചേര്‍പ്പു മായം,
ഫലം? അനാരോഗ്യമിതെത്ര കഷ്ടം?
കുടിച്ചിടാം പാലതു നല്ലതെത്ര,
ചെറുപ്പകാലത്തിലെ ശീലമല്ലേ?
എനിയ്ക്കു പേടിച്ചതിനാവതില്ല
കലക്കിടും പാലിലെ മായമോര്ത്താല്.
കഴിയ്ക്കു പച്ചക്കറി, ചോര നീരി-
ന്നിതത്രെ വേണ്ടു,മകനോടു ചൊല്ലാം!
മുഴുത്തിടാന്, കീടമകറ്റിടാനായ്
തളിച്ചിടും ദ്രാവകമെത്ര രൂക്ഷം!
എനിയ്ക്കു വയ്യാ,യിവയോര്ത്തിരുന്നാല്
കഴിയ്ക്ക വയ്യാ, യൊരു സാധനങ്ങളും
നശിച്ചിടാന് നേരമതായിയെങ്കില്
വിധിയ്ക്കു കുറ്റം പറവല്ലെ, നല്ലൂ!
Subscribe to:
Post Comments (Atom)
About Me
- jyothi
- ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...
6 comments:
അതെ, മായം മായം സര്‍വ്വത്ര മായം..
വി ആര് വെജിറ്റബിള്‍
ഫ്രെഷ് ആന്‍ഡ് ഗ്രീന്‍ :)
അതു പണ്ട്
ഇത് ഇന്ന്...
കൊള്ളാം.
മയം മയം മായമയം
-സുല്‍
പട്ടിണികിടക്കുക വയറു ചൊട്ടിക്കുക
തിന്നുവാനൊന്നുമില്ല സംശുദ്ധമായ്
വന്നീടുമാധി നാളെയെന്നോര്‍ത്തു നീ
ഇന്നേ മരിക്കുവാന്‍ കോപ്പുകൂട്ടീടുക
നന്നായിട്ടു കഴിക്യാ … അദ് തന്നേ …
ഉണ്ടാല്‍ ഉണ്ട പോലാവണം
ഉണ്ടപോലാവരുത് …. കേട്ടിട്ടില്ലേ
:)
എല്ലാം മായാജാലം.:)
Post a Comment