എന്നിലെയെന്നെയറിഞ്ഞിടാന്‍ മോഹം
നിന്നിലെയെന്നേയറിഞ്ഞിടാന്‍ മോഹം
ഇന്നിന് തുടുപ്പുകളേന്തിടാന്‍ മോഹം
ഇന്നലയെപ്പുണര്‍ന്നീടുവാന്‍ മോഹം
സുന്ദര സ്വപ്നങ്ങളോര്‍ത്തിടാന്‍ മോഹം
സുന്ദരമെന്‍ മനമാക്കിടാന്‍ മോഹം
അന്തരമെത്രയോയേറിടുമീഭൂവില്‍
സ്വന്തത്തിനെത്തിരഞ്ഞീടുവാന്‍ മോഹം
ഹന്ത സ്വപ്നത്തിന് മരീചിക തേടിയെന്‍
സ്വന്തമാം ജീവിതമിന്നിങ്ങു തീര്‍ന്നിതോ?
Subscribe to:
Post Comments (Atom)
Blog Archive
About Me
- jyothi
- ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...
5 comments:
വെറുതേയീമോഹങ്ങളെന്നറിയുമ്പോഴും,
വെറുതെ മോഹിക്കുവാന്‍ മോഹം.
ഹഹഹ....
മോഹമില്ലെങ്കിലിന്നില്ല ജീവിതം
മോഹമായയാണല്ലോ സകലതും
നേടിയെന്നു കരുതുന്നിതു ചിലര്‍
നേടുവാനുള്ളതെന്തെന്നറിയാതെ...
നന്ദി, സുഹ്രുത്തേ...
ഇങ്ങനെ മോഹിച്ച് മോഹിച്ച് മോഹിച്ച് എന്തു വേണമെന്നാ മോഹം... നടക്കില്ല മാഷേ നടക്കില്ല.
കവിത തരക്കേടില്ല
നല്ല മോഹങ്ങള്‍..
:)
Post a Comment