1.
കണ്ണടച്ചാലിരുട്ടകുമെങ്കിലോ
കണ്ണടയ്ക്കണമോയിരുട്ടെത്തുന്‍പോള്‍?
വന്നിടുന്നിതു കണ്ണടച്ചീടാനോ?
കണ്‍ തുറക്കൂ,വരേണ്ടായിരുട്ടെങ്കില്‍!
2.
ഉറങ്ങുവതെന്തിതു ഉണരാനാണോ?
ഉണരുന്നതുറങ്ങുവതിനല്ല, നൂനം!
ഉണരലുമുറക്കവുമൊരുപോലെയല്ലഹേ!
ഉണരൂ,ഉറക്കമൊരു തുടക്കമതാക്കി മാറ്റൂ!
3.
മഞ്ഞുരുകിയതു ജലമെന്നു പക്ഷം,
ജലമുറച്ചതു മഞ്ഞെന്നു വേറെ പക്ഷം,
മഞ്ഞും, ജലവും പ്രക്രുതി തന്റെ ശില്പം,
ധന്യം, അവസരയോജ്യമാര്‍ന്ന വേഷം!
Subscribe to:
Post Comments (Atom)
Blog Archive
About Me
- jyothi
- ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...
1 comment:
kaThinamaaya chOdyaNGaL ozhivaakkoo
jyOthi.
chinthakaL koLLaam
:)
upaasana
Post a Comment