ഓഹരിക്കച്ചവടമെനിയ്ക്കിതിന്നെ-
ന്നോമലേ,ഹരമതായി വന്നിതോ
വീടിതൊന്നു പുതുതായി വാങ്ങുവാന്‍
ഓടിടും ശകടമൊന്നു വാങ്ങിടാന്‍,
ഏറെ നാള്‍ മനസ്സില്‍ വളര്‍ത്തിഞാന്‍
കാര്യമായി നിനച്ചു വെച്ചൊരീ-
ജോലിയിന്നിതില്‍ ജയിച്ചുവെങ്കിലോ
വേല വേറേയെനിയ്ക്കു വേണ്ടെടോ!
ആയിതിന്നു മുഹുര്‍ത്ത നേരമോ-
ടേവരും ഒരു തുടക്കമായ് ‘മുഹു-
രാത്‘ ട്രേഡിംഗ് നടത്തിവന്നിടും
നേരമാണിതു, തുടക്കമെന്റെയും!
ഓഹരിക്കച്ചവടത്തിനു തുടക്കമിടുന്ന ഒരുവന്റെ വിചാരധാര.
Subscribe to:
Post Comments (Atom)
Blog Archive
About Me
- jyothi
- ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...
1 comment:
Good.
Post a Comment