Monday, September 17, 2007

ഒരു ക്ഷമാപണം

അയ്യൊ കഷ്ടമിതെന്തു ‘സജഷനി’ന്നെന്‍പേരു മാറ്റീടുവാന്‍
ഉണ്ടാം മറ്റൊരു സോദരിക്കിതു സമാനസ്തിതം നാമധേയം
ഉണ്ടാം ‘കന്‍ഫ്യുഷ’നിന്നിനതിനെനിയ്ക്കിഷ്ടമാം പേരു മാറ്റാന്‍
കൊണ്ടാവില്ലിന്നെനിയ്ക്കെന്‍ പ്രിയര്‍ വിട തന്നീടണം,പോയ് വരാം ഞാന്‍!

ഇതേ പേരു മറ്റൊരാള്‍ക്കുണ്ടെന്നും കന്‍ഫ്യുഷന്‍ മാറ്റാന്‍ എന്റെ പേരു മാറ്റണമെന്നും അക്ഷരശ്ലോകം കമ്യുണിറ്റിയിലെ (?) ചിലരുടെ അഭിപ്രായത്തോടുള്ള എന്റെ നിലപാടു വ്യക്തമാക്കുകയാണിവിടെ...

8 comments:

സഹയാത്രികന്‍ said...

സുഹൃത്തേ... ഇവിടെ ഈ ബൂലോകത്ത് 'ജ്യോതിര്‍മയി' എന്ന പേരില്‍ വേറൊരു സുഹൃത്ത് എഴുതുന്നുണ്ടേ... അതൊന്ന് അറിയിച്ചൂന്നു മാത്രം, അല്ലാതെ താങ്കള്‍ക്ക് പ്രിയപ്പെട്ട താങ്കളുടെ പേര്‍ മറ്റാന്‍ ഞങ്ങളാരു.... പറഞ്ഞത് ഇഷ്ടായില്ല്യാച്ചാല്‍.... അങ്ങ് വിട്ടേക്കൂ....

ആശംസകള്‍
:)

jyothi said...

വെറുതെയൊന്നു പ്രതികരിച്ചതാണേ.....ഞാനൊരു കവിതക്കാരിയൊന്നുമല്ല...ഒരുപാടു വര്‍ഷങ്ങള്‍ക്കുശ്ഷമാണു മലയാളമെഴുതുന്നതു തന്നെ.ഉറങ്ങിക്കിടന്ന ഭാവനയില്‍നിന്നുയര്‍ന്ന വാക്കുകള്‍ക്കു ജീവന്‍ കൊടുത്തെന്നു മാത്രം.നന്ദി.പ്രതികരണത്തിനു...പരിചയപ്പെട്ടില്ലെങ്കിലും.....

സഹയാത്രികന്‍ said...

ഉറങ്ങിക്കിടന്ന ഭാവനയില്‍നിന്നുയര്‍ന്ന വാക്കുകള്‍ക്കു ജീവന്‍ കൊടുക്കു...

ആശംസകള്‍...

jyothi said...

തെറ്റുകള്‍ ചൂണ്ടിക്കാട്ടുമല്ലൊ...

‘സജഷനി’തിന്നെന്‍പേരു....എന്നാണു വേണ്ടതു...പകര്‍തിയതിലെ പിശകാണു.....

മറ്റൊരാള്‍ | GG said...

ഇതിപ്പോള്‍ ആകെ കണ്‍ഫ്യൂഷനയല്ലോ ഭഗവാനേ.

മറ്റൊന്നിന്‍ ധര്‍മ്മയോഗത്താല്‍
അത്‌ താന്‍ അല്ലയോ ഇത്‌
എന്നൊരു സന്ദേഹം ഇടയ്ക്കിടെ ഇല്ലാതില്ല.

ശ്രീ said...

ഒരേ പേരില്‍‌ രണ്ടു പേരുള്ളതിനാല്‍‌ ചെറിയ കണ്‍‌ഫ്യ്യൂഷന്‍‌ തോന്നുക സ്വാഭാവികം. അതു കൊണ്ട് പലരും സൂചിപ്പിച്ചെന്നേയുള്ളൂ സുഹൃത്തേ... (ഞാനും അതു സൂചിപ്പിക്കണമെന്നു കരുതിയിരുന്നു. സൂവേച്ചിയും സഹയാത്രികനുമെല്ലാം പറഞ്ഞതിനാല്‍‌ പിന്നെയും പറഞ്ഞില്ലെന്നു മാത്രം)
അതേ പേരില്‍‌ തന്നെ തുടരുന്നതില്‍‌ ആര്‍‌ക്കും ഒരു വിരോധവുമുണ്ടാകില്ല.

:)

Areekkodan | അരീക്കോടന്‍ said...

ആകെ കണ്‍ഫ്യൂഷനയല്ലോ ...

SHAN ALPY said...

നമുക്കു മറക്കതിരിക്കുക
വീണ്ടും വ്രതശുദ്ധിയുടെ നാളുകള്
നേരുന്നു നന്മകള്...

About Me

ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...