Thursday, September 27, 2007

നല്ലനാളെയെത്തേടി......

വിരസതയേറുന്നിതാവര്‍ത്തനത്താല്‍
വിരചിതം,ദുസ്സഹമെത്രയീ ജോലി
കരവിരുതോ മമ സ്ര്ഷ്ട്യാത്മമെന്തും
ചെറുതെങ്കിലുംസ്പഷ്ടമാക്കാനതില്ല.

ഇരുളും വെളിച്ചവും മാറി മാറുന്നൊ-
രറിയിപ്പു നല്‍കും സമയമാം തേരില്‍
ഒരുപാടു സ്വപ്നസാത്കാരത്തിന്നായി
പ്പണമെന്ന മിഥ്യതന്‍ നിഴലായിടുന്നൊ?

തരമില്ല ,സ്നേഹത്തിനിന്നില്ല സ്ഥാനം,
കഥ നിന്റെ കേല്‍ക്കുവാനിന്നില്ല നേരം
കഥയറിയാതെയിന്നാടുന്നു ഞാനും
ഒരുനല്ല നാളെയെന്‍ സ്വപ്നമതല്ലൊ!

Sunday, September 23, 2007

അനുരാഗം

ചഞ്ചലാക്ഷിയുടെ ചന്തമേറിടും
ചില്ലിയോ,ചടുല ലാസ്യഭാവമോ?
ചന്തമൊട്ടവളു കൂട്ടുവാന്‍ തൊടും
ചാന്തുപൊട്ടതിലോ, വീനുപോയ് ഭവാന്‍?

കരുണാ‍പൂരം

നടന ചാതുരിയേറേയുണ്ടെടോ,വചനമാധുര്യമോ പറയേണ്ടെടോ,
നയന വശ്യത വേറെ തന്നെയെന്‍ കമിതനുണ്ണീ, നിനയ്ക്ക നീയെടോ,
അരുണദേവപ്രഭാവമുണ്ടെടോ,കരമതിസ്സദാവെണ്ണയുണ്ടെടോ,
വിരുതനാണിവനെങ്കിലും നല്‍ കരുണ തന്റെ സമുദ്രമാണെടോ....

ജീവിതം ധന്യം

വിരുന്നുകാര്‍ വന്നിഹ തെല്ലുനേരം
ഇരുന്നുപോകുന്നൊരു വേള പങ്കിടും
ഒരല്പ നേരത്തിലെ സൌഖ്യ ദു:ഖം,
അതത്രെ ധന്യം!ശരിയായ ജീവിതം!

ഒരുത്തരം

കരത്തിനുണ്ടോ കഴിയുന്നു മോദാല്‍
മനസ്സു ചിന്തിപ്പതു വാര്‍ത്തെടുക്കാന്‍
തനിയ്ക്കു പിന്നെപ്പറയാമതെല്ലാം
എനിയ്ക്കു തെല്ലൊന്നതു മുട്ടു തന്നെ!

റംസാന്‍ നൊയന്‍പു

പകലോനിഹ വന്നു ചേര്‍ന്നുവെന്നാല്‍
മതിയാക്കേണമിവര്‍ക്കു ഭോജനം
ഒരു തുള്ളി ജലം, ശിവ!സ്വന്തമാം
ഉമിനീരും കുടിയായ്ക കഷ്ടമേ!

നമ്മുടെ മുസ്ലിം സഹോദരരുടെ നൊയന്‍പു സമയമാണല്ലൊ!

അക്ഷരക്കളികള്‍...തുടരുന്നു



നയിച്ചിടാനാളുകളുണ്ടസംഖ്യം
ധരിയ്ച്ചിടാന്‍ ത്രാണിയെനിയ്ക്കതില്ല
കരുത്ത കാകന്നു കുലിച്ചു നല്ല
വെളുത്ത കൊക്കായ് വരുവാന്‍ പ്രയാസം.



ഇഷ്ടര്‍ക്കു തമ്മില്‍ പറയേണ്ടതായി-
ട്ടൊട്ടുണ്ടു കാര്യങ്ങള്‍, പഠിച്ചിടാനും,
കഷ്ടം ധരിയ്ക്കേണ്ട ,ശരിയ്ക്കെനിയ്ക്കു
വ്രറ്ത്തങ്ങള്‍ പോലും ഹ്രുദി തോന്നുകില്ല!



കയ്കൊട്ടിക്കല്ലി മൂലമിന്നെനിയ്ക്കു
കൈവന്നില്ലിവിടെക്കടന്നിടാനായ്
വൈകേ നേരമൊരിത്തിരി വീന്ണു കിട്ടി
കൈവച്ചിട്ടൊന്നു പോവുകയാണു ഞാനും.

അക്ഷരക്കളികള്‍



വേണ്ടെന്നുവച്ചിടുവാനെളുപ്പമാം
വേണ്ടാ മനസ്സിന്നൊരു ശങ്കയപ്പുറം
വേണ്ടുന്ന വണ്ണമതു ചെയ്കയാകിലോ
വേണ്ടായ്ക വേണമതായി മാറിടും.



യശസ്സു, സന്‍പത്തുമതൊന്നുമല്ല-
യിഹത്തിലെന്തോന്നിതെടുത്തു വച്ചു
കരുത്തനായോനു മൊരിയ്ക്കല്‍ പോണം
യമന്റെ ജോലിയ്ക്കു വിരാമമില്ല!



നഷ്റ്റം വരുത്തണമെന്നു തെല്ലുപോലും
കഷ്ടം!വിചാരിച്ചാതുമില്ല”യാര്യെ”
ഇഷ്ടം കുറച്ചെറെയുമുന്ണ്ടു താങ്കളോ-
ടത്രയ്ക്കു കെമം! തവ കാവ്യമെല്ലാം!

Friday, September 21, 2007

മ്രുത്യുദര്‍ശനം

യശസ്സു,സന്‍പത്തുമതൊന്നുമല്ലാ-
യിഹത്തിലെന്തൊന്നിതെടുത്തുവച്ചു
കരുത്തനായോനു,മൊരിയ്ക്കല്‍ പോണം,
യമന്റെ ജോലിയ്ക്കു വിരാമമില്ലാ!

നഗരജീവിതം

നഗര ജീവിതമൊട്ടു ദുസ്സഹം
നരകമെന്നു പറഞ്ഞിടാം സഖെ!
ഒരുവിധം സുഖദു:ഖ തുല്യമായ്
ഒഴുകിയെങ്കിലതൊട്ടു ദുര്‍ലഭം.

Thursday, September 20, 2007

ചാഞ്ചല്യം.

വേണ്ടെന്നു വച്ചിടുവാനെളുപ്പമാം,
വേണ്ടാ മനസ്സിന്നൊരു ശങ്കയപ്പുറം
വേണ്ടുന്നവണ്ണമതു ചെയ്കയാകിലോ
വേണ്ടായ്ക വേണമതായി മാറിടും.

ഗൌരീ വിസര്‍ജനം

ഗൌരീ വിസര്‍ജനമാണു കേട്ടിടാം
ഗൌരീസ്തുതിയ്ക്കൊത്തൊരു വാദ്യഘോഷം
ഗണേഷമാതാ വിടവാങ്ങി,ദു:ഖിയായ്
ഗമിയ്ക്കുമിന്നേരമെനിന്യ്ക്കു സങ്കടം.


മൂന്നു ദിവസത്തെ ഗൌരീപൂജയ്ക്കു ശേഷം വിസര്‍ജനത്തിനായി ആഘോഷപൂര്‍വം കൊണ്ടുപോകുന്ന ഗൌരീവിഗ്രഹങ്ങള്‍ കാണുന്‍പോള്‍ മകനെ വിട്ടു പോകുന്ന അമ്മയുടെ ദു:ഖമോര്‍ത്തു സങ്കടം തോന്നാറുണ്ടു.

Wednesday, September 19, 2007

ഒരു പ്രാര്‍ത്ഥന

മഞ്ഞപ്പട്ടുധരിച്ച സുന്ദരനിവന്‍,കണ്ണന്‍ കടാക്ഷിയ്ക്കണം
മണ്ണെത്തിന്നുരസിച്ചു ഗോകുലമതില്‍ വാണോന്‍ കടാക്ഷിയ്ക്കണം
എണ്ണാ‍ഗോപികമാര്‍ മനസ്സു തിരയും വിണ്ണോന്‍ കടാക്ഷിയ്ക്കണം
ഇന്നിജ്ജീവിതമാകുമബ്ധി തരണം ചെയ്യാന്‍ കടാക്ഷിയ്ക്കണം.

ഗണപതി വിസര്‍ജനം

കൊട്ടുണ്ടു,പാട്ടുമതി സുന്ദരമാട്ടമുണ്ടേ,
കുട്ടിക്കുറുമ്പരിഹ മുന്‍നിര തന്നിലുണ്ടേ,
ഠഠഠയെന്നു പടക്കവുമുണ്ടിടയ്ക്കിടെ
കുട്ടിഗ്ഗണപതി വിസര്‍ജന നേരമാണേ...


മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഉത്സവമായ ഗണപതി പൂജനത്തിനു ശേഷമുള്ള ആഘോഷപൂര്‍വമായ വിസര്‍ജനയാത്രയുദെ ഒരു ദ്റ്ശ്യം.ഇപ്പോള്‍ ഇതു നടക്കുന്ന സമയമാണു.
കൊട്ടുണ്ടു, പാട്ടുമതിസുന്ദരമാട്ടമുണ്ടേ
കുട്ടിക്കുറുമ്പരിഹ മുന്നിര തന്നിലുണ്ടേ...
ഠഠഠ പൊട്ടിന പടക്കവുമുണ്ടിടയ്ക്കു,
കുട്ടിഗ്ഗണപതി വിസര്‍ജന നേരമാണേ...

Tuesday, September 18, 2007

ഒരു കറക്ഷന്‍....

ചിത്തത്തിലുള്ളതു പറഞ്ഞുകൂടെടോ
ശത്രുക്കള്‍ കൂടുന്നു, പലര്‍ക്കു കേള്‍ക്കെടോ,
ചിത്തത്തിലേ വച്ചു വസിയ്ക്കയെങ്കിലോ
മിത്രാത്മവഞ്ചനയതിന്നു തുല്യമാം!

ബസ്സു സമരം

കേരളം തളര്‍ന്നു പോയ്,ബസ്സുകള്‍ കിടന്നുപോയ്,
കാറുകള്‍ കയ്യിലുള്ളോര്‍,വീടുകളെത്തിച്ചേര്‍ന്നു,
കാറങ്ങു ഗഗനേയും നിനച്ചങ്ങാധി പൂണ്ടി-
തേറെ വൈകാതെ ഗ്രുഹം പുക്കിയോര്‍ മിടുക്കന്മാര്‍!

ത്രിശങ്കു സ്വര്‍ഗം

ചിത്തത്തിലുള്ളതു പറഞ്ഞുപോയാല്‍
ശത്രുക്കള്‍ കൂടാന്‍ വഴിയേറെയുണ്ടു
ചിത്തത്തില്‍ താന്‍ വച്ചു വസിയ്ക്കയാലോ?
മിത്രത്തെ വന്‍ജിപ്പതു തുല്യമാണേ.....

Monday, September 17, 2007

ഒരു ക്ഷമാപണം

അയ്യൊ കഷ്ടമിതെന്തു ‘സജഷനി’ന്നെന്‍പേരു മാറ്റീടുവാന്‍
ഉണ്ടാം മറ്റൊരു സോദരിക്കിതു സമാനസ്തിതം നാമധേയം
ഉണ്ടാം ‘കന്‍ഫ്യുഷ’നിന്നിനതിനെനിയ്ക്കിഷ്ടമാം പേരു മാറ്റാന്‍
കൊണ്ടാവില്ലിന്നെനിയ്ക്കെന്‍ പ്രിയര്‍ വിട തന്നീടണം,പോയ് വരാം ഞാന്‍!

ഇതേ പേരു മറ്റൊരാള്‍ക്കുണ്ടെന്നും കന്‍ഫ്യുഷന്‍ മാറ്റാന്‍ എന്റെ പേരു മാറ്റണമെന്നും അക്ഷരശ്ലോകം കമ്യുണിറ്റിയിലെ (?) ചിലരുടെ അഭിപ്രായത്തോടുള്ള എന്റെ നിലപാടു വ്യക്തമാക്കുകയാണിവിടെ...

ഒരു സങ്കടം...

ധരിയ്ക്ക നീയെന്നുടെ നാമധേയം
ശരിയ്ക്കു ചൊല്ലീടുകിലെത്ര നന്നു,
മുറിച്ചിതിഗ്ലീഷിലെ കഷ്ണമാക്കി
മറിച്ചു ചൊല്ലുന്നതു കഷ്ടമാണേ!

എപ്പോഴും എന്റെ പേരു തെറ്റി ഉച്ചരിയ്ക്കുന്ന ഒരാളോടുള്ള പ്രതികരണം.

Saturday, September 15, 2007

ഒറ്റയും പൊട്ടയും....തുടര്‍ച്ച

വാക്കാലെ ക്രൂരതയനാദരത്വം
തോക്കാലെ കൊല്ലലിടുപ്പില്‍ കത്തി,
രാക്കാലമൊക്കെ ചുറ്റിനടന്നു കൊള്ള-
യീക്കാലമാടര്‍ നരകേ പതിപ്പൂ!

ഒറ്റക്കവിതകള്‍.....പൊട്ടക്കവിതകള്‍!

1.

ധരിച്ചു,ഞാന്‍ വെന്ദ വിധം സഖേ, നിന്‍
പരുത്ത വാക്കിന്നിഹ കാരണം കേള്‍
ദരിദ്ര!ഞാനീ കളരിയ്ക്കകത്തു
പരിഭ്രമം ഒട്ടു കുറച്ചുമല്ലാ!

2.

ത്ധംകാരത്തോദു തല്ലും തിരയിലെവിടെയോ കേള്‍പ്പതാഴിയ്ക്കു സ്വന്തം
ഹുങ്കാരത്തിന്‍ മുഴക്കം,ചടുലത പ്രവചിച്ചീടുവാന്‍ വയ്യ തെല്ലും,
പങ്കായം കയ്യിലേന്തുംജനമിവനു സദാ കാത്തിടും ദേവിയാണ-
ഹങ്കാരം കാട്ടിടേണ്ടാ,ദുരിതമതു വരും,സന്തതം കൂപ്പിടുന്നേന്‍!

Wednesday, September 12, 2007

Am happy today!! ' Maid'stories

It happens like this at times...you feel so happy and contented..for no particular reason.I feel so happy today...but it's not without reason.May i tell you why? you may find it silly. But i don't think so.

Let me tell you then. It's about my maid who always complains about her mother-in-law.She is hard-working, no doubt.But replies back to anything her m-i-l utters..results you can imagine...always tensed atmosphere at home. The other day i just made her understand her to keep quiet and let her husband speak.As is known, mother-son fights are really melting ones and it changed everything.when she told me this, i really felt happy.Don't you think i deseve it?

About Me

ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...