Saturday, September 15, 2007

ഒറ്റക്കവിതകള്‍.....പൊട്ടക്കവിതകള്‍!

1.

ധരിച്ചു,ഞാന്‍ വെന്ദ വിധം സഖേ, നിന്‍
പരുത്ത വാക്കിന്നിഹ കാരണം കേള്‍
ദരിദ്ര!ഞാനീ കളരിയ്ക്കകത്തു
പരിഭ്രമം ഒട്ടു കുറച്ചുമല്ലാ!

2.

ത്ധംകാരത്തോദു തല്ലും തിരയിലെവിടെയോ കേള്‍പ്പതാഴിയ്ക്കു സ്വന്തം
ഹുങ്കാരത്തിന്‍ മുഴക്കം,ചടുലത പ്രവചിച്ചീടുവാന്‍ വയ്യ തെല്ലും,
പങ്കായം കയ്യിലേന്തുംജനമിവനു സദാ കാത്തിടും ദേവിയാണ-
ഹങ്കാരം കാട്ടിടേണ്ടാ,ദുരിതമതു വരും,സന്തതം കൂപ്പിടുന്നേന്‍!

1 comment:

Ashtamoorthy said...

നല്ല കവിതയും, സാഹിത്യവുമുള്ള വരികള്‍!! ഇനിയും ഏറെ നല്ല കവിതകള്‍ ആ ഭാവനയില്‍ നിന്നും തെളിഞ്ഞു വരട്ടെ! സര്‍വ്വേശ്വരന്‍ അതിനനുഗ്രഹിയ്ക്കട്ടേ...
സസ്നേഹം
.....

About Me

ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...