Monday, September 17, 2007

ഒരു സങ്കടം...

ധരിയ്ക്ക നീയെന്നുടെ നാമധേയം
ശരിയ്ക്കു ചൊല്ലീടുകിലെത്ര നന്നു,
മുറിച്ചിതിഗ്ലീഷിലെ കഷ്ണമാക്കി
മറിച്ചു ചൊല്ലുന്നതു കഷ്ടമാണേ!

എപ്പോഴും എന്റെ പേരു തെറ്റി ഉച്ചരിയ്ക്കുന്ന ഒരാളോടുള്ള പ്രതികരണം.

7 comments:

വിഷ്ണു പ്രസാദ് said...

-:)

അനംഗാരി said...

ആ പേരങ്ങ്ട് മാറ്റി എന്നെപോലെ സാം എന്നാക്കൂ.

ശ്രീ said...

കൊള്ളാം
:)

Santhosh said...

മുറിച്ചിതിംഗ്ലീഷിലെ എന്നല്ലേ? കൊള്ളാം, നല്ല ശ്ലോകം:)

jyothi said...

ക്ഷമിയ്ക്കണം...ലിപി എഴുതാന്‍ തുടങ്ങിയതേയുള്ളു...തെറ്റുണ്ടാവാം...പേരു മാറ്റുന്ന പ്രശ്നമില്ല...അടുത്ത കവിത വായിയ്ക്കുമല്ലൊ.....

Haree said...

മറിച്ചുചൊല്ലുന്നതു കഷ്ടമാണേ! - എന്നു വെച്ചാല്‍? ജ്യോതി എന്നാവാം മുറിച്ചു ചൊല്ലുന്നത്, അത് മറിച്ച് ‘തിജ്യോ’ എന്നാണോ കക്ഷി ഉപയോഗിക്കാറ്‌? എങ്കിലത് കഷ്ടം തന്നെ... :)

പേരു ചുരുക്കുന്നത് ഇഷ്ടം കൂടുമ്പോഴാണെന്ന് ഒരു തോന്നലെനിക്കുണ്ട്... ശരിയാണോ ആവോ!
--

Santhosh said...

അപ്പോള്‍ ഇത് ജ്യോതി റ്റീച്ചറല്ലേ? :)

വൃത്തം തെറ്റാതിരിക്കാനാണ് ‘മുറിച്ചിതിഗ്ലീഷിലെ’ എന്നു പ്രയോഗിച്ചതെന്നാണ് ഞാന്‍ ആദ്യം കരുതിയത്. പിന്നെ ആതാവാന്‍ വഴിയില്ല എന്നു മനസ്സിലാക്കി.

About Me

ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...