Wednesday, December 5, 2007

അനുഗ്രഹം

ഒരല്പം കിട്ടി പ്രത്യേകത,യതു ദൈവത്തിന്നു തെറ്റായതാവാം
മനുഷ്യന്‍ സ്രുഷ്ടി തൊട്ടേയതിനു കടപ്പെട്ടുവെന്നെങ്കിലും ഹാ!
മനസ്സില്‍ പൊട്ടിടും തന്‍ വിവിധ വികാരങ്ങള്‍ വാഗ്രൂപമായി
പുറത്തേയ്ക്കാനയിയ്ക്കാനവനു കഴിവതിന്നൊന്നു കേമം, ധരിയ്ക്ക!

വിചിത്രം ശബ്ദമൊട്ടിന്നനവധി മ്റ്ഗജാതിയ്ക്കുമിണ്ടെന്നിതെന്നാ-
ലൊരുത്തര്‍ക്കിന്നിതേപോല്‍ സുലളിതമതായോതിടാനാവതില്ല
അടുക്കും ചിട്ടയോലും അതിലളിത പദാവലീശബ്ദമോടെ
ഭരിപ്പൂ ഭൂമിതന്നെ, മനിതനിവനിതുതന്‍ വാക്കതിന്‍ ശക്തിയാലെ!

ശരിയ്ക്കും കാര്യവൈവേചന മതിയറിഞ്ഞേകി ദൈവം, മനുഷ്യ-
ന്നരിഷ്ടം തെല്ലുപോലും വരരുതു നിനച്ചായിടാമെന്നു തോന്നും!
ഇതില്ലാമാനുഷന്‍ തന്‍ കഥയൊരു നിമിഷം ഓര്‍ക്ക പോലും അസാധ്യം
തിമര്‍ക്കും കാടിനുള്ളില്‍,ഇനിയൊരു മ്ര്ര്ഗമായിന്നവന്‍ , കഷ്ടമോര്‍ത്താല്‍!

4 comments:

മന്‍സുര്‍ said...

ജ്യോതിര്‍മയി...

ദൈവത്തിന്‍ സ്രഷ്ടികളാം മനുഷ്യനിന്‍
ചിന്തകളും..ചിത്രങ്ങളും
വരികളില്‍ മനോഹരമായിരിക്കുന്നു

മനസ്സിലായത്‌ ഇങ്ങിനെ.....


നന്‍മകള്‍ നേരുന്നു

മൂര്‍ത്തി said...

സൃ,മൃ ഒക്കെ കിട്ടാന്‍ sr^, mr^ എന്ന്‌ ടൈപ്പ് ചെയ്താല്‍ മതി..
qw_er_ty

പ്രയാസി said...

:)

സാക്ഷരന്‍ said...

മ്രുഗങള്ക്കും ഉണ്ടാവില്ലേ അനുഗ്രഹം …

About Me

ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...