Saturday, December 15, 2007

മുംബൈ...അണ്‍പ്ലഗ്ഡ്....?????


ഒരു നല്ല കാര്യത്തിനായ് ശ്രമിയ്ക്കാന്‍
ഒരുവനുമില്ലെന്നതത്രെ സത്യം
ഒരു ദു:ഖ സത്യത്തെ ചൂണ്ടിയിട്ടും
അതിനെപ്രതിയോര്‍ക്കാനാര്‍ക്കു നേരം?

ഒരു മണിക്കൂര്‍ നേരമെല്ലാവരും
ഒരുമിച്ചു വൈദ്യുതിയോഫ്ഫു ചെയ്തു,
ഒരു നഗ്ന സത്യത്തെയോര്‍പ്പതിന്നായ്
ഡിസം: പതിനഞ്ചു തിരഞ്ഞെടുത്തു.

ഒരുപാടു ബുദ്ധിമുട്ടുണ്ടെങ്കിലും നാം
അരയേഴു തൊട്ടു തുടങ്ങിയന്നു
സമയമതെട്ടരയെത്തുവോളം
തുടരണമെന്നിതു ചൊല്ലി വച്ചു.

ഒരുപാടു പിന്തൂണ പ്രഖ്യാപിച്ചു,
പൊതുമേഖലയിലെ സ്ഥാപനങ്ങള്‍!
ഒരു സൈറണ്‍ ആദ്യം തുടക്കത്തിലും
ഇനിയൊരെണ്ണമവസാനത്തിലും

(ഇതു കേട്ടിടുമെന്നു ഞാന്‍ നിനച്ചു,
ഇതുവരേയുമത്തു കേട്ടതില്ല)

ഒരു മഹാകാര്യമതങ്ങു ചെയ്യും
മനമോടെ, ഉത്സാഹപൂര്‍വമിദം
ശരിയായ്,സമയത്തങ്ങോര്‍മ്മ വച്ചു
ഒരുമിച്ചു സ്വിച്ചെല്ലാമോഫ് ചെയ്തു.

ഇരുളില്‍ തനിയേയിരുന്ന നേരം
ചെറുതായ പേടിയകറ്റിടാനായ്
മെഴുതിരി വെട്ടമടുത്തു വച്ചു
പ്രതിദിനപ്പത്രമെടുത്തു കയ്യില്‍

മറ നീക്കി ബാല്‍ക്കണിയ്ക്കുള്ളിലെത്തി,
ഒരു നിമിഷം ഞാന്‍പുറത്തു നോക്കി
ഇതുപോലെയൊരു “ബത്തി ബന്ദി’-
തൊരുവനും കേട്ടിട്ടതില്ല, നൂനം!

പുറമെയകലെയടുത്തുമുള്ള
കടകളും, വീടായ വീടതെല്ലാം
നിറയും വെളിച്ചത്തില്‍ മുങ്ങി നില്‍പ്പൂ
ഇതു കഷ്ടമല്ലാതെയെന്തു ചൊല്ലാന്‍!

ഇരുപുറവും റോഡിലുള്ളതായ
കടകളിലൊക്കവേ വന്‍ തിരക്കു
വരുവതു ക്രിസ്തുമസ്, ന്യു ഇയറും
അതിനെക്കുറിച്ചല്ലാതെന്തു ചിന്ത?

കടകളില്‍, റോഡിലുമുള്ള വെട്ട-
മൊരു പിടി യെന്റെ മേലും പതിച്ചു
ഒരു നിമിഷം ഞാന്‍ നിനച്ചുപോയി
“തകരട്ടേ ഭൂമി, യാര്‍ക്കെന്തു ചേതം?”


(ഒരു സത്യം....ഗ്ലോബല്‍ വാമിങ്ങ്....തണുത്ത പ്രതികരണം , മറ്റൊരു സത്യം)

5 comments:

രാജന്‍ വെങ്ങര said...

ഞാനും, ഈ ഏഴു മണിക്കൂ ഒന്നു ഇരുട്ടാക്കി വെളുപ്പിക്കാം എന്നു നിനച്ചതായിരുന്നു.
അതിനായി ഒരുങ്ങി തയ്യാറെടുത്തതുമായിരുന്നു.
പക്ഷെ ഒരു പഹയനും ഈ പറഞ്ഞ പൊലെ ഇരുട്ടിലിരിക്കാന്‍ മെനെക്കെട്ടില്ല.ഏതായാലും എന്റെ മെഴുകുതിരി ലാഭം‌.
ഗ്ഗ്ലോബിതു ചൂടായാ‍ലെന്താ..
ഒത്തിതു വന്നല്ലോ
ബ്ലൊഗിലൊരു കവിതയാക്കാന്‍!!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ന്നാടു നന്നാവാന്‍ എല്ലരും വിജാരിക്കേണ്ടെ...

കവിത നന്നായി ട്ടൊ.

വാല്‍മീകി said...

ബ്ലോഗല്‍ വാര്‍മിങ്ങ്. നല്ലവരികള്‍.

മന്‍സുര്‍ said...

വരികള്‍ മനോഹരം...ശക്തവും

ആരുണ്ടിവിടെ കേള്‍ക്കാന്‍...

നല്ലത്‌ ചൊല്ലുന്നൊരെ..ആര്‍ക്കും വേണ്ടാത്ത കാലം

നന്‍മകള്‍ നേരുന്നു

gopan said...

നമ്മള്‍ ഈ ഭൂലോക വാസികള്‍ വരുത്തിവെച്ച ഈ
അവസ്ഥക്ക്, ജ്യോതിയുടെ ഒരു രാത്രി തമസ്സും ഈ സുന്ദരന്‍ കവിതയും മതിയാകാതെ വരുമ്പോള്‍, നമുക്കു ഒന്നോര്‍ത്തു ആശ്വസിക്കാം ...
ഈ രാഷ്ട്രവും അതിലേ വാസികളും വരും വരായ്മകളെ കുറിച്ചു ചിന്തിന്ച്ചു തുടങ്ങിയെന്നു..
ജ്യോതി, ആദര്സങ്ങള്‍ക്ക് ത്മസ്സിനേക്കാള്‍ നിറം കൂടുതലാണ് ഈ കാലത്തു ..
നിങ്ങള്ക്ക് കൂടുതലായി എഴുതുവാന്‍ ഈ വിഷയത്തില്‍ കഴിയട്ടെ എന്നാശംസിച്ചു കൊണ്ടു നിര്‍ത്തട്ടെ..
ഗോപന്‍

About Me

ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...