Tuesday, April 15, 2008

ഇടയനെയും കാത്തു......


ഞാന്‍ ശപിയ്ക്കില്ല.

എന്റെ വഴികളില്‍ നിങ്ങള്‍ മുള്ളു വിതറി

എന്റെ മുഖത്തു കരി തേച്ചു

എന്റെ പിന്നില്‍ നിന്നു കുറ്റം പറഞ്ഞു

എന്നെ അവഹേളിച്ചു

എനിയ്ക്കു പരാതിയില്ല

എന്റെ ഹൃദയത്തിനു പാപഭാരമില്ല

എന്റെ കൈകളില്‍ രക്തക്കറയില്ല

എനിയ്ക്കു തല കുനിയ്ക്കേണ്ടതില്ല

ക്രൂശിയ്ക്കപ്പെടുന്നതില്‍ ഖേദവുമില്ല

എനിയ്ക്കു സങ്കടങ്ങളീല്ല

അതിമോഹങ്ങളുമില്ല

അക്കരപ്പച്ചകളെയോര്‍ത്തു ഞാന്‍ കേഴാറില്ല

ക്രൂശിതന്റെ രക്തം കുടിയ്ക്കുന്നവരോടു

സഹതാപമേയെനിയ്ക്കുള്ളൂ!

എന്നെ മുതലാക്കിയവരോടു

എന്റെ തണലില്‍ തിന്നു കൊഴുത്തു

എന്റെ മാളത്തിലുറങ്ങീ

എന്നെ വിഴുപ്പുഭാരമേറ്റിപ്പിച്ചവരോടു

ഒന്നേ എനിയ്ക്കു പറയാനുള്ളൂ..

തോല്‍പ്പിച്ചെന്നഹങ്കരിയ്ക്കല്ലേ...

തോറ്റതു ഞാനല്ലല്ലോ!

വരും കാലത്തിന്‍ മണിയൊച്ച

ഞാനിതല്ലോ കേള്‍പ്പൂ..

കുഞ്ഞാടുകളിനിയും കരയും, പക്ഷേ

ഇടയന്‍ വന്നെത്താതിരിയ്ക്കില്ല

അവനു വരാതിരിയ്ക്കാനാവില്ലല്ലോ?

അവനു വേണ്ടിയാണല്ലോ

എന്റെയീ കാത്തിരിപ്പും ക്ഷമയും

മുള്‍ക്കിരീടം പേറിയുള്ള നില്‍പ്പും!


9 comments:

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

നല്ല ഭക്തി മയം വായിച്ചപ്പോള്‍ ഒരു നല്ല നദിയില്‍ കുളിച്ച പ്രതിതി

Bhagavathy said...

good,good,good.....................very very very goooooooood

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്റെ ഹൃദയത്തിനു പാപഭാരമില്ല

എന്റെ കൈകളില്‍ രക്തക്കറയില്ല
Good Yaar very good

lakshmy said...

വഴിയിലൊറ്റപ്പെട്ട കുഞ്ഞാടിനെത്തിരഞ്ഞ് വരുമൊരിടയന്‍
അവനു വരാതിരിക്കാനാവില്ലല്ലോ

ആ പ്രതീക്ഷയില്‍ മുള്‍മുടി ചൂടി ഇവിടെയും ഒരു കുഞ്ഞാട്..
ഭാവുകങ്ങള്‍ നേര്‍ന്നു കൊണ്ട്

മിഴി വിളക്ക് said...

ജ്യോതി ചേച്ചി, നല്ലവരികള്‍..കണ്ണു നനയുന്നുണ്ടോ, ആവോ?
നല്ലിടയന്‍ വരും,നിശ്ചയം,അവനു വരാതിരിക്കാനാവില്ല.കാരണം അവന്‍ ചവിട്ടി നടന്ന പാതകളാണവയെല്ലാം,ഗര്‍ഭപാത്രത്തിലെ സംശയിക്കപ്പെട്ട കുഞ്ഞില്‍ തുടങ്ങി,ഏകനായി,നിശബ്ദനായി,ക്രൂശും ചുമന്ന്, ആകാശത്തിനും ഭൂമിക്കും മദ്ധ്യേ എറിയപ്പെട്ടവനായി നാലാണികളീല്‍ തൂങ്ങി മരണം കാത്തുകിടക്കാന്‍ വിധിക്കപെട്ട അവനോളം..അവനോളം..
അവനറിയാം ഉള്ളീലെ നെഞ്ചുരുക്കങ്ങള്‍,
അവനറിയാം അടക്കിയ തേങ്ങലുകളുടെ ആഴം
അവനറിയാം ഏകാന്തതയുടെ തീവ്രനൊമ്പരങ്ങള്‍
തളര്‍ന്നുവീഴാതിരിക്കുവാന്‍ നടത്തിയ പോരാട്ടങ്ങളുമവനറീയാം..
അവനു വരാതിരിക്കുവാനാവില്ലല്ലോ..
ഒരിളം കാറ്റായ്, കുളീര്‍മഴയായ്,
ഉള്ളാം തുടീക്കും സംഗീതമായ്, മൃദുമന്ത്രണമായ്,സ്വാന്തന സ്പര്‍ശമായ്,
അവനിതാ മുന്‍പില്‍..ഗുരുവേ നമ:

jyothirmayi said...

അനൂപ്, ഭഗവതി, സജി, ലക്ഷ്മി,മിഴിവിളക്കു.....എങിനെ നന്ദി പറയണമെന്നറിയില്ല...ഇനിയും വരുമല്ലോ ഈ കുഞ്ഞാടിനെ കാണാന്‍!

നിരക്ഷരന്‍ said...

കൃസ്തുവായോ, കൃഷ്ണനായോ, അള്ളായായോ...വേഗം വരൂ.
(കൊളോണിയല്‍ കസിന്‍സിന്റെ പാട്ടാണ് ആദ്യം ഓര്‍മ്മ വന്നത്.)
:) :)

ഞാന്‍ ശ്രീ.. said...
This comment has been removed by the author.
ഞാന്‍ ശ്രീ.. said...

ജ്യോതിര്‍മയം തന്നെ.....

About Me

ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...