Thursday, February 7, 2008

ജയിയ്ക്കാനായ്.....

ഈ യാത്രയൊരു തുടക്കം കുറിയ്ക്കുന്നു,
എവിടെയോ കണ്ടുമറന്ന മുഖങ്ങളെ
പുതുമയുടെ മുഖംമൂടിയിലൂടെ കാണാന്‍
ഒരു പരിചയപ്പെടലിന്റെ സൌഖ്യത്തോടൊപ്പം
ഒരു വിരസതയുടെ മാന്ദ്യമകറ്റലില്‍
സമയത്തിന്റെ കുതിപ്പിന്റെ ശക്തികൂട്ടാന്‍
അന്യോന്യമോതുന്ന വാക്കുകള്‍ക്കാക്കം കൂട്ടി
വീണ്ടും മറക്കാനായ് പിരിയാന്‍ വേണ്ടി.

കണ്ടുമുട്ടലുകള്‍ ആകസ്മികമെങ്കിലു
അവയുണര്‍ത്തിടുമോര്‍മ്മകള്‍ പരിചിതം
വലിയ്ക്കുന്നു, പിറകോട്ടു വീണ്ടും
ഒരിത്തിരി സമ്മിശ്രമാം ഭാവങ്ങളില്‍!
എനിയ്ക്കെന്തോ നഷ്ടമായെന്നു ഞാനറിയുന്നു
എങ്കിലുമതു ഞാന്‍ വക വെയ്ക്കില്ല
എനിയ്ക്കു നേട്ടങ്ങളുമുണ്ടേറെയേറെ
അതു വകവെയ്ക്കുകയാണെനിയ്ക്കേറെയിഷ്ടം!

5 comments:

കാപ്പിലാന്‍ said...

:)

ശ്രീനാഥ്‌ | അഹം said...

:(

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കണ്ടതിത്ര സുന്ദരം കാണാത്തത് അതിലെത്രയോസുന്ദരം.!!

siva // ശിവ said...

good...

ഗിരീഷ്‌ എ എസ്‌ said...

നഷ്ടങ്ങളെ ഓര്‍ത്ത്‌ മനസ്‌ നോവുമ്പോള്‍ നേട്ടങ്ങളെ ഓര്‍ത്ത്‌ ആഹ്ലാദിക്കാന്‍ കഴിയുന്നുവോ?

ഇങ്ങനെയൊരു മനസ്‌ പാകപ്പെടുത്തിയെടുക്കാന്‍ കഴിയുന്നത്‌ ഭാഗ്യമായി കരുതുന്നു..എനിക്കതിനാവില്ലെങ്കിലും..

നല്ല കവിത
ആശംസകള്‍

About Me

ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...