ഒരു നേട്ടത്തിന്‍മിഴിവിലതിനെഴും
കഥ്കേള്‍ക്കാനാളുകളുണ്ടസംഖ്യം
ഒരുനേരമതിന്‍ പുറകാരിതെ-
ന്നറിയുന്നോര് വളരെക്കുറച്ചു മാത്രം!
അറിയാമെന്തൊരു കാര്യമായതാലും
അതിയായ് വളരേണമെന്നിതാകില്‍
അതിനായി ശ്രമം നടത്തിടാനായ്
അറിവുള്ളവരൊട്ടു വേണമല്ലൊ!
ഒരു കാര്യവുമൊറ്റയായി-
ത്തനിയേ ചെയ്തിടുവാനസാധ്യം!
ഇരു കൈകളുമൊത്തു ചേര്‍ത്തു കൊട്ടാന്‍
കഴിയാഞ്ഞാലെവിടുണ്ടു ശബ്ദം?
“കളിയിന്നിതു കേമമതായി“യെന്നു
പറയനൊട്ടെഴുതില്ല മേല്‍ക്കുമേലെ
അതിലെക്കഥ, പിന്നെ പാട്ടു പിന്നെ-
യതിഗംഭീര നടന്റെ പാടവം,
ഇതിലേതു കുറഞ്ഞിരുന്നിതെന്നാല്‍
‘അതികേമ‘മതെന്നു ചൊല്ലും
കളിയും ബത മോശമായിമാറും
അണിശില്പികള്‍ ഒട്ടു വേറെയേറും!
ഒരു ചിത്രപടത്തെ നന്നു നന്നെ-
ന്നെഴുതാനില്ലയൊരൊട്ടു നൈമിഷം
അതിനേറ്റതു ക്ലേശമെത്ര നേരം,
അതു കൂട്ടശ്രമമെന്നു കണ്ടു കൊള്‍ക!
Subscribe to:
Post Comments (Atom)
About Me
- jyothi
- ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...
7 comments:
simple poem...good.. keep writing..
പിന്നെ, ചില പ്രയോഗങ്ങള്‍ മനസ്സിലായില്ല..
ബത മോശം, അണിശില്പ്പികള്, ഒരൊട്ടു നൈമിഷം... മുതലായവ... :-)
സ്നേഹപൂര്‍വ്വം
സതീര്ത്ഥ്യന്
സ്വല്പ്പം കട്ടിയാണ്ട്ടോ … കൊള്ളാം …
നല്ല കവിത.
ജ്യോതിര്‍മയി...
അണിയറശില്പികള്
അറിയാതെ പോകും പ്രതിഭകള്‍
മനോഹരമായിരിക്കുന്നു
നന്മകള് നേരുന്നു
ജ്യോതി റ്റീച്ചറെ,
കവിതയും,പറഞ്ഞകാര്യവും നന്നായി.
പക്ഷേ, ആ നാലു വരികളുടെ വേലി തകര്‍ക്കാന്‍ പറ്റുമോ എന്നൊന്ന് ശ്രമിച്ചുനോക്കുക.
സാധിച്ചാല്‍... താങ്കള്‍ സ്വതന്ത്രയായ്.
നമ്മുടെ ശീലങ്ങള്‍ മറക്കുക,
പഠിച്ചതെല്ലാം ഉപേക്ഷിക്കുക എന്നു പറഞ്ഞാല്‍ കുറച്ചു വിഷമം തോന്നുമായിരിക്കും... എങ്കിലും ഒന്നു ശ്രമിച്ചു നോക്കു.
തുറന്ന ആകാശം താങ്കളെ നവ്യമായ കാറ്റിന്റെ തിരമാലകളുമായി നാലുവരി വേലിയുടെ പുറത്തു കാത്തു നില്ക്കുന്നു.
ക്ഷമിക്കണേ...
സസ്നേഹം.
ചിത്രകാരനു വഴി തെറ്റിയതാണ്.
ചിത്രകാരന് ഉദ്ദേശിച്ച ജ്യോതി ടീച്ചറല്ലെന്ന് പ്രൊഫൈല്‍ വായിച്ചപ്പഴ മനസ്സിലായത്.
ക്ഷമിക്കുക.
qw_er_ty
സാരമില്ല ..ചിത്രകാരാ...അങ്ങോട്ടു എഴുതാനിരിയ്ക്കുകയായിരുന്നു..എന്തിനു ക്ഷമ?എഴുത്തുകാരനനുസരിച്ചു വിമര്‍ശനവും മാറുമൊ?ഞാനൊരു പാവം ജ്യോതിര്‍മയി...റ്റീച്ചറൊന്നുമല്ല....മുംബൈക്കാരിയാണു, ട്ടൊ!
Post a Comment