ആന കൊടുത്താലുമാശകൊടുക്കരു-
താരു പറഞ്ഞാലുമെത്ര ശരി താന്‍
ആശയില്ലെങ്കിലിന്നില്ലത്രെ ജീവിതം
ആശ നിരാശയ്ക്കു പിന്നിലാണെങ്കിലും.
ആശിച്ചതൊക്കെ നമുക്കിന്നു കിട്ടുകില്‍
ആശതന്‍ സ്വപ്ന സുഖമലഭ്യം, പിന്നെ
ആശ താനല്ലയോ തീര്‍പ്പു നിരാശയെ
ആര്‍ക്കും പുനശറ്മ സൌഖ്യമറിയുവാന്‍!.
ആശിയ്ക്കു,നിങ്ങളൊരു കുന്നിനു സമം!
ആകുമോ കുന്നിക്കുരുവിനോളം നേടാന്‍?
ആശയുമിന്നു നിരാശയും സത്യമായ്
ആകുന്നൊരേ നാണയത്തിന്‍ വശങ്ങള്‍!
ആശ-നിരാശകള്‍ക്കപ്പുറമായ് വരും
ആശതന്‍ ഭംഗമതാണു കുഴപ്പം.
ആശിച്ചതൊട്ടു കിടയ്ക്കാതെ വന്നാല്‍
ആകും മനമൊട്ടസ്വസ്ഥം,പലര്‍ക്കും!
ആശിയ്ക്കു, നന്നു,ദുരാശകള്‍ വേണ്ടാ,
ആകാം സുഹ്രുത്തുമൊരു ശത്രുവിന്നു
ആശിപ്പതു നേടു സ്വപ്രയത്നത്താല്‍;
ഓര്‍ക്കു! കുറുക്കുവഴികളും വേണ്ടാ!
Subscribe to:
Post Comments (Atom)
About Me
- jyothi
- ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...
3 comments:
ആശകള്‍ നിരാശയ്ക്ക് വഴിമാറും.
നല്ല വരികള്‍
ആശനിരാശകളുടെ ആകെത്തുകയല്ലേ മനസ്സ്.?
ആശയും ഭാവനയും ഉണ്ടെന്കിലെ കവിത ഉള്ളൂ
കവിത നന്നായാല്‍ കീര്‍ത്തി ഉണ്ടാകാതിരിക്കില്ല
എല്ലാവര്‍ക്കും ജ്യോതി ആയിരിക്കട്ടെ
എന്നും നിങ്ങളുടെ കവിതകള്‍
Post a Comment