Thursday, December 6, 2007

ശ്രദ്ധിയ്ക്കൂ!

കാലം കലികാലം
കാണാം പലവേഷം
കാണും പല ദോഷം
വേണം ഗുണമാര്‍ക്കും!

കാര്യം ചിലരോതും
കാണ്മാനെളുതേതും
കാര്യത്തിനടുത്താല്‍
കാണ്മാനില്ലവരും.

പാലം പണിതെന്നാല്‍
നേരാണുപയോഗം
നേരേവരവിങ്ങോ-
ട്ടങ്ങോട്ടും പോകാം!

നേരിന്നു പറഞ്ഞാല്‍,
നേരായി നടന്നാല്‍,
ആരെപ്രതിഭീതി
യാരാര്‍ക്കും വേണ്ടാ!

8 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നേരിന്നു പറഞ്ഞാല്‍,
ആരെപ്രതിഭീതി
യാരാര്‍ക്കും വേണ്ടാ!

ഇന്നത്തെ കാലത്തു അങ്ങനെ ആയാലും രക്ഷയില്ലാ...

നല്ല കവിത ട്ടൊ

മന്‍സുര്‍ said...

ജ്യോതിര്‍മയി...

നന്നായിരിക്കുന്നു..തുടക്കത്തിലെ വരികളില്‍
വിഷയങ്ങള്‍ മനോഹരം

കാലത്തിനൊപ്പമെത്താന്‍ ഓടുകയാണ്‌
പക്ഷേ കാലം മറുന്ന പോല്‍
മാറുക അസാധ്യമത്രേ

മികച്ച വരികള്‍ ഇങ്ങിനെ...

കാലം കലികാലം
കാണാം പലവേഷം
കാണും പല ദോഷം
വേണം ഗുണമാര്‍ക്കും!


അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

ശ്രീവല്ലഭന്‍. said...

ജ്യോതിര്‍മയീ,
വരികള്‍ ഇഷ്ടപ്പെട്ടു. എനിക്ക് തോന്നിയത് ഇതൊരു തമാശ പടത്തില്‍ പാട്ടായ് വരാന്‍ പറ്റിയതാണെന്നാണ് (ദിലീപിന്‍റെ)
കളിയാക്കിയതല്ല കേട്ടോ....ശരിക്കും
ലാ ല ലല ലാല
ലാ ല ലല ലാല
.....

ദിലീപ് വിശ്വനാഥ് said...

വരികള്‍ നന്നായിട്ടുണ്ട്.

ഉപാസന || Upasana said...

sankar bhai,

keep it up
:)
upaasana

ഡി .പ്രദീപ് കുമാർ said...

ഇനിയുമിനിയും എഴുതുമെല്ലൊ.മുന്‍ പോസ്റ്റുകളും വായിക്കണമെന്നുണ്ടു.പക്ഷേ കണ്ണു പിടിക്കുന്നില്ല.ലേ-ഔട്ട് മാറ്റിയാല്‍ നന്ന്.

അഭിലാഷങ്ങള്‍ said...

ശ്രദ്ധിച്ചു!
:-)

കാലം കലികാലം
കാണാം പലവേഷം
കാണും പല ദോഷം
വേണം ഗുണമാര്‍ക്കും!

രസമുണ്ട്. മുകളില്‍ പറഞ്ഞത് പോലെ ഒരു

“ലാ ല ലല ലാല
ലാ ല ലല ലാല
ലാ ല ലല ലാല
ലാ ല ലല ലാല!“

ഫീലിങ്ങ്..

jyothi said...

സന്തോഷം തോന്നുന്നു, നിങ്ങളുടെയൊക്കെ വരികള്‍ വായിച്ചു..നന്ദി.

About Me

ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...