ഒരു പുസ്തകത്തിന്റെ താളില്‍
ഒരു കൂട്ടം അക്ഷരങ്ങലുടെ തടവറയില്‍
എനിയ്ക്കാവില്ലല്ലോ തളയ്ക്കാന്‍,
ഇവയെന്റെ സ്വകാര്യങ്ങള്‍!
മഴയും , മഞ്ഞും,വെയിലും
നിറയും കാലം തന്നൊരു
സ്വപ്നങ്ങളും, സ്വപ്ന ഭംഗങ്ങളും
ഇവിടെയെനിയ്ക്കെഴുതാനാവില്ല.
മധുരം നിറഞ്ഞ യൌവനം
മനസ്സില്‍ വരച്ച ചിത്രങ്ങള്‍
പലതും മായിച്ചു രസിച്ച
വിധി തന്നെക്കുറിച്ചുമില്ല.
എവിടെയോ ഞാന്‍ തേടി,
എന്തിനെയെന്നറിഞ്ഞില്ല,
നഷ്ടങ്ങളെക്കുറീച്ചെനിയ്ക്കില്ല ഖേ:ദം
നേട്ടങ്ങളെക്കുറിച്ചുണ്ടു ബോധം.
ഉണ്ടു സ്വന്ത്മാം കൊച്ചുദു:ഖങ്ങളെങ്കിലു-
മിന്നു സന്തുഷ്ട ഞാന്‍!
കാലം കളിച്ച കളികളില്‍
എന്റെ നഷ്ട സ്വപ്നങ്ങളെ മറന്നല്ലോ ഞാന്‍!
കണ്ടെത്താനായ പുതിയ മാനങ്ങ-
ളെന്നെ മുന്നോട്ടു നയിക്കുമ്പോള്‍
ഞാനൊന്നു തിരിഞ്ഞു നോക്കിയെങ്കിലു-
മെന്‍ മോഹംമെല്ലെ നയിപ്പു മുന്നില്‍!
Subscribe to:
Post Comments (Atom)
About Me
- jyothi
- ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...
2 comments:
നല്ല വരികള്‍.
നന്നായിരിക്കുന്നു.
:)
Post a Comment