ഒരു കാറ്റു വീശിയാല്‍ ,വിറ കൊണ്ടിടുന്നുവോ?
ഇതുപോലെയെത്രയോ കാറ്റിനി വന്നിടും!
ഒരു കൊച്ചുപേമാരിയേറ്റിടാനാവില്ല-
യിനിയെത്രയൊ വന്നിടാനിരിയ്ക്കുന്നു ഹേ!
ഇതു സ്വപ്നഭൂമിയല്ലിവിടെജ്ജനിയ്ക്കുവോ-
ര്ക്കൊരുപാടു സത്യത്തെ നേരിടേണം, സഖേ!
ഒരുപാടു നേര്ത്തൊട്ടു വാടീക്കുഴഞ്ഞിടു-
മൊരു തൊട്ടാവാടിയായ് മാറിടാതിന്നു നീ!
Subscribe to:
Post Comments (Atom)
About Me
- jyothi
- ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...
5 comments:
അനുഭവം ഗുരു!
ജ്യോതി...
തൊട്ടാവാടി
മനോഹരം.....അഭിനന്ദനങ്ങള്‍
ഒരു കൊച്ചുപേമാരിയേറ്റിടനാവില്ല..എന്നതിലെ ടാ
എന്ന് തിരുത്തുമല്ലോ....
നന്മകള് നേരുന്നു
കൊച്ചുകാറ്റ് ശരി പക്ഷേ, ‘കൊച്ചു പേമാരി‘..?
അതുപോലെ ‘വന്നിടാനിരിയ്ക്കുന്നു’ .. അതിലും ഒരു കല്ലുകടി പോലെ.
‘ഒരുപാടു നേര്ത്തൊട്ടു ‘ എന്ന പ്രയോഗം മനസ്സിലായില്ലാട്ടോ. !
തിരക്കുപിടിച്ചെഴുതിയതാണോ ?
:)
ശ്രീലാല്‍.
എല്ലവര്‍ക്കും നന്ദി.തെറ്റു തിരുത്തിയിട്ടുണ്ടു.പേമാരി എന്നു പറഞ്ഞാല്‍...പ്രാന്തു പിടിച്ച മഴ....അതില്‍ വലുതും ചെറുതും ഉണ്ടായിക്കൂടേ?പിന്നെ ഒരുപാടു+നേര്‍ത്തു+ഒട്ടു ഉപയോഗിച്ച്തു അതിലോലം എന്ന അര്‍ത്ഥത്തിലാണു,തെറ്റുണ്ടോ?പിന്നെ, എന്നും തിരക്കിലേ എഴുതാന്‍ പറ്റാറുള്ളൂ....
നന്നായിരിക്കുന്നു …
Post a Comment