Friday, April 4, 2008

പുഴയുടെ സ്വപ്നം


യാത്ര ഞാന്‍ തുടങ്ങിയിട്ടൊട്ടേറെ നാളായൊരു-
മാത്ര പോലുമേയെടുത്തില്ല വിശ്രമം തെല്ലും,
ഓര്‍ത്തുപോകുന്നു മാരി് നിര്‍വിഘ്നം ചൊരിഞ്ഞൊരാ-
രാത്രി ,ഞാന്‍ ജന്മം കൊണ്ടു പുഴയായ് ,സന്തോഷത്താ-
ലാര്‍ത്താത്തു ചിരിച്ചുല്ലസിച്ചൊരുനിമിഷവു-
മോര്‍ത്തിടില്‍ മനമൊട്ടു കുളിര്‍പ്പു,വെന്നാകിലു-
മാമല മുകള്‍നിന്നു താഴോട്ടു പതിയ്ക്കുമ്പോ-
ളാകുലചിത്തത്തോടെ വാവിട്ടു കരഞ്ഞതും
ഒരൊട്ടു നേരം കഴിഞ്ഞില്ലതിന്‍ മുന്‍പേ യെനി-
യ്ക്കൊരല്പമാശ്വാസത്തിന്‍ കൈകളായൊരുപാടു-
ചെറുനീരുറവകളെത്തിയെന്‍ സഖികളാ-
യധികം വേഗാല്‍ പോകാനൂക്കതു പിടിച്ചതും
കളിയും ചിരിയുമായ് കളനാദത്താല്‍ ഞാന-
ന്നനങ്ങിക്കുണുങ്ങീക്കൊണ്ടനര്‍ഗളമായ് പേടി-
യതൊട്ടു മറന്നേറെയൊഴുകീടവേയാരോ
പറഞ്ഞു, പ്രിയന്‍ തന്നെക്കാണുവാനിനിയില്ല-
യധികം ദൂരം, ഓര്‍ക്കുമ്പോഴെന്റെ മനം തുടി-
യതൊന്നു കൊട്ടീടുന്നു, കേള്‍ക്കുവാനില്ലേ?യിനി
യൊരൊറ്റ മോഹം മാത്രമലിയാനവനിലായ്!
ഒഴുക്കിന്നിതുനിര്‍ത്തി ജന്മസാഫല്യം നേടാന്‍!



8 comments:

Bhagavathy said...

നല്ല വരികല്‍.നന്നായി ഇനിയും എഴുതുക.

ശ്രീ said...

കൊള്ളാം.
:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊള്ളാം

Unknown said...

ഈ പുഴയുടെ ഒഴുക്ക് കണ്ടിട്ട് മനസിനൊരു കുളിര്

ഉഗാണ്ട രണ്ടാമന്‍ said...

നന്നായി ഇനിയും എഴുതുക...

അനില്‍ ഐക്കര said...

യാത്ര ഞാന്‍ തുടങ്ങിയിട്ടൊട്ടേറെ നാളായൊരു-
മാത്ര പോലുമേയെടുത്തില്ല വിശ്രമം തെല്ലും,

മുന്‍പു സൂചിപ്പിച്ചത് പോലെ തന്നെ നദ്യുടെ യാത്രയും കവയിത്രിയുടെ യാത്രയും തമ്മില്‍ എന്തൊരു പൊരുത്തം. ഓരോ അമ്മയും ഒരു നദിയാണ് എന്നു കേട്ടിട്ടുണ്ട്. അതിവിടെ കൂടുതല്‍ വ്യാഖ്യാനം നേടുന്നു.
നല്ല വരികള്‍, ഇനിയും എഴുതുമല്ലോ...

എസ്.കെ (ശ്രീ) said...

നന്നായിരിയ്ക്കുന്നു..ചേച്ചീ....

Unknown said...

manassil thodunna varikal... assalayittundu chechy

About Me

ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...