
വന്നെത്തിയല്ലോ ഒരുവിഷുവും കൂടിയിന്നു
സ്വര്‍ണ്ണത്തേരിങ്കലോര്‍മ്മതന്‍ സുഖ-ദു:ഖങ്ങളെ-
യെന്നെയോര്‍മ്മിപ്പിച്ചീടാന്‍,വലിയ്ക്കാന്‍ പുറകോട്ടി-
തെന്നിലെക്കുട്ടിത്തത്തെയൊന്നുണര്‍ത്തീടാന്‍, പിന്നെ
യെന്നെന്നൊ നഷ്ടപ്പെട്ട ബാല്യത്തിന്,കൌമാരത്തിന്
എന്തെന്തെല്ലാമോ ഓര്‍ത്തു ദു:ഖിച്ചീടുവാ,നിന്നു
മണ്മറഞ്ഞോരെന്‍ പ്രിയര്‍ തന്നെയോര്‍ത്തിടാന്‍, പിന്നെ
കൈനീട്ടി വാങ്ങാറുള്ള വിഷുക്കൈനീട്ടത്തിനെ
കാത്തു മിഠായിച്ചെപ്പിനുള്ളില്‍ ഞാന്‍സൂക്ഷിച്ചതും
കൈ രണ്ടും കാതില്‍പ്പൊത്തി പടക്കം പൊട്ടിച്ചതും
ചൂടുള്ള കമ്പിത്തിരിയൊന്നതില്‍ചവിട്ടീട്ടു
കാല് പൊള്ളിച്ചതു,മേറെക്കരഞ്ഞ നേരത്തമ്മ-
യെടുത്താശ്വസിപ്പിച്ചിട്ടുമ്മ വച്ചൊട്ടുസ്നേഹാല്‍
വറുത്തുപ്പേരി കൈയില്‍ തന്നതു,മനിയനെ
ക്കൊതിപ്പിച്ചതു തിന്നു സാഫല്യം നേടുംനേര-
മൊരൊട്ടു പൊള്ളല്‍ തന്റെ വേദന മറന്നതു-
മിതൊക്കെയോര്‍മ്മിപ്പിയ്ക്കാനായിതോ വിഷു വന്നൂ?
ഒരുക്കട്ടെ ഞാന്‍ കണി,യോര്‍ക്കട്ടെ കഴിഞ്ഞൊരാ-
മറക്കാനരുതാത്തതാത്ത നിമിഷങ്ങളെ,വീണ്ടും
വരുവാനിരിയ്ക്കുന്ന നല്ലകാലത്തെയൊട്ടി-
തെതിരേല്‍ക്കട്ടേ,നന്മ വരട്ടേയെല്ലാവര്‍ക്കും!
കണിക്കൊന്നയും തേങ്ങ, മാങ്ങയും ,പനസവും
ഫലമൂലാദികളു, മടയ്ക്ക വെറ്റിലയു-
മരികെ ക്കൃഷ്ണന്‍ തന്റെ പടവും, പുതു മുണ്ടു-
ദശപുഷ്പവും, അഷ്ടമംഗല്യം ,കണ്ണാടിയു-
മിതൊക്കെ വെച്ചെന്‍ കണീ തയ്യറാക്കട്ടെ,പിന്നെ
യടുക്കളയില്‍ സദ്യയൊരുക്കാനുമുണ്ടല്ലൊ!
വരട്ടേയെല്ലാവര്‍ക്കും നല്ല നാളുകള്‍ ദൈവം-
തരട്ടേ ക്ഷേമം, സമ്പല്‍ സമൃദ്ധിയെല്ലാവര്‍ക്കും
ഒരിയ്ക്കല്‍ക്കൂടിവിഷുദിനത്തിന്നാശംസക-
ളിരിയ്ക്കട്ടെ,കണ്ടീടാം പുതുവത്സരത്തിങ്കല്‍!
6 comments:
Hai,this gave me a nostalgic feeling.Gone back to30,40 years.Good work.Keep writing.
really nice itz!!!
എന്നെങ്കിലുമൊരിക്കല്‍,
ഞാനും നേരും
ഒരാശംസാകുറിപ്പിങ്ങനെ!
ഐശ്വര്യവും, സമ്പല്‍സമൃദ്ധവും,
സന്തോഷകരവുമായ
വിഷു ആശംസകളെന്ന്....
Nice efforts. I like the continuum....
Nimod
കൈനീട്ടി വാങ്ങാറുള്ള വിഷുക്കൈനീട്ടത്തിനെ
കാത്തു മിഠായിച്ചെപ്പിനുള്ളില്‍ ഞാന്‍സൂക്ഷിച്ചതും
കൈ രണ്ടും കാതില്‍പ്പൊത്തി പടക്കം പൊട്ടിച്ചതും
ചൂടുള്ള കമ്പിത്തിരിയൊന്നതില്‍ചവിട്ടീട്ടു
കാല് പൊള്ളിച്ചതു,മേറെക്കരഞ്ഞ നേരത്തമ്മ-
യെടുത്താശ്വസിപ്പിച്ചിട്ടുമ്മ വച്ചൊട്ടുസ്നേഹാല്‍
വറുത്തുപ്പേരി കൈയില്‍ തന്നതു,മനിയനെ
ക്കൊതിപ്പിച്ചതു തിന്നു സാഫല്യം നേടുംനേര-
മൊരൊട്ടു പൊള്ളല്‍ തന്റെ വേദന മറന്നതു-
മിതൊക്കെയോര്‍മ്മിപ്പിയ്ക്കാനായിതോ വിഷു വന്നൂ?
ഒപ്പോളേ ഈ വരികളുണ്ടല്ലോ എന്താ പറയണ്ടെ... തികച്ചും ഗൃഹാതുരത്വം നിറഞ്ഞത് തന്നെ. കുട്ടിക്കാലം ഓര്‍മ്മ വന്നു. കഴിഞ്ഞ 5 വര്‍ഷമായി അനുഭവിക്കാന്‍ പറ്റാത്ത ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകള്‍..
ആശംസകള്‍
കണികാണാന്‍ വൈകിയാണെങ്കിലും ഞാനുമിതാ വന്നു.നന്ദി.
Post a Comment