Thursday, March 20, 2008

യാത്രാമൊഴി


ഇവിടെക്കൊഴിഞ്ഞൊരുപൂവിന്നലെയൊരു
മധുരക്കനവിനെച്ചുട്ടെരിച്ചും
ഒരുപാടു നൊമ്പരമേകിയുമെന്തിനോ
കരയിച്ചു നമ്മളെയൊക്കെ കഷ്ടം!

പറയുവാനില്ലെനിയ്ക്കെന്തുമേ നിന്നോടു
പരിഭവമോതിയിട്ടെന്തു നേടാന്‍?
കരയല്ലെയെന്നു നിന്‍ പ്രിയനോടു ചൊല്ലിടാ-
നരുതില്ലതാവതില്ലൊട്ടു പോലും!

അരുമക്കിടാവിനെ കാത്തു സൂക്ഷിച്ചിത്ര
മണിപോല്‍ക്കരുതിയ മാതൃരൂപം
കഴിയില്ല കണ്ണാല്‍,മനസ്സിനാല്‍ കാണുവാ-
നൊരുപോള കണ്ണടച്ചീടുവാനും!

ഇവിടെ നീ ദു:ഖത്തിലാഴ്ത്തിയവര്‍ക്കെല്ലാ-
മരുളട്ടെ ദൈവം, സഹനശക്തി.
കരയല്ലെയെന്നു പറഞ്ഞിടുന്നാരുമേ-
യറിയാതെ ഞാനും കരഞ്ഞിടട്ടേ!

13 comments:

ശ്രീ said...

"ഇവിടെ നീ ദു:ഖത്തിലാഴ്ത്തിയവര്‍ക്കെല്ലാ-
മരുളട്ടെ ദൈവം, സഹനശക്തി."

അതു തന്നെ.

Bhagavathy said...

ഹ്രുദയത്തില്‍ തട്ടുന്ന വരികല്‍.നന്നായിരിക്കുന്നു.ദൈവം എല്ലാവര്‍ക്കും സഹനശക്തി നല്‍കട്ടെ എന്നു പ്രാര്‍ഥ്തിക്കുന്നു

ശ്യാം മേനോൻ | shyam menon | श्याम्‌ मेनन said...

ബ്ലോഗ് നോക്കണമെന്ന് പറഞ്ഞിട്ട് കുറച്ച് ദിവസമായെങ്കിലും, ഇന്നേ അതിന് പറ്റീളൂ....

എന്റെ കണ്ണെത്തിപ്പെട്ടതോ, ദുഃഖം തളം കെട്ടിനില്‍ക്കുന്ന മനസില്‍ തട്ടുന്ന ഒന്നു രണ്ടു കവിതകളില്‍.... "തിരിച്ചുവരൂ....."എന്നതിന്റെ അവസാനഭാഗമാണോ "യാത്രാമൊഴി". ഈശ്വരന്‍ തന്നെ ഒരു വഴി കാട്ടട്ടേ എല്ലാറ്റിനും.

ബാക്കിയൊന്നും നോക്കിയില്ല... കുറെയില്ലേ നന്നായി കുത്തിക്കുറിച്ചിട്ട്....സാവകാശം വായിയ്ക്കാം എല്ലാം....

ഒരു സാങ്കേതിക അഭിപ്രായമുണ്ട്.... അക്ഷരങ്ങളുടെ വലുപ്പം ഒന്ന് കുറച്ചോളൂ, അത് ബ്ലോഗിന്റെ അഴകും പ്രൌഢിയും വര്‍ദ്ധിപ്പിക്കും....

ഭാവുകങ്ങള്‍....

ശ്യാം | shyam

Anonymous said...
This comment has been removed by a blog administrator.
എസ്.കെ (ശ്രീ) said...

ചേച്ചീ...നന്നായിട്ടുണ്ട് ....

കരയാന്‍ മനുഷ്യനറിഞ്ഞിരുന്നില്ലെങ്കില്‍ വീര്‍പ്പുമുട്ടി മരിച്ചേനേ...അവന്‍...

നല്ല വരികള്‍...
ഒരുപാടു നാളുകള്‍ക്കു ശേഷം എഴുതാന്‍ തീരുമാനിച്ചതെത്ര നന്നായി...എഴുതൂ ചേച്ചീ....

തോന്ന്യാസി said...

ചേച്ചീ ഇപ്പൊഴാണ് വന്നത്.......

ശക്തമായ വരികള്‍...

കൂ‍ടുതല്‍ പറയുന്നില്ല

ഭ്രാന്തനച്ചൂസ് said...

നീറുന്ന ആ ഓര്‍മ്മകളുടെ മുന്നില്‍ ഒരു പിടി പുഷ്പങ്ങള്‍ ഞാനും അര്‍പ്പിച്ച് കൊള്ളുന്നു.

മരമാക്രി said...

ഓ, ആ ഭരണങ്ങാനം യാത്ര....
ആ യാത്രയില്‍ വാനിനകത്ത് എന്ത് സംഭവിച്ചു?
http://maramaakri.blogspot.com/2008/03/blog-post_30.html

jyothi said...

എല്ലാവര്‍ക്കും നന്ദി.മരമാക്രി പറഞ്ഞതുമാത്രം മനസ്സിലായില്ല....

Sri said...
This comment has been removed by the author.
Sri said...

Oppole Paranju arinju.. evare nerittu parichayamillengillum oru gadgadamayi.. thudarunnu.. 2007 il orupadu tragedy yannu Personally enikkundayathu..adhyam ente ellammaya Amma nastapettu. Pinneedu ente Ammavanum.. Pinne ente anujathiyude Mother in law also. within 25 days 3 maranam. entha cheyya athu maathram ozhivakkanavatha oru sangathiyalle. Sandhyakku Adaranjalikal.

ബഷീർ said...

കവിതകളിലൂടെ കണ്ണോടിച്ചു.. നന്നായിട്ടുണ്ട്‌..

യാത്ര മൊഴി ഏറെ ഇഷ്ടമായി.. പിന്നെ പറയാന്‍ കരുതിയത്‌.. ശ്രീ.. മുന്നെയെത്തി പറഞ്ഞു കഴിഞ്ഞു.. എന്നലും ശ്രീ.. ഒരു ചാന്‍സ്‌..

നിരക്ഷരൻ said...

“ഇവിടെ നീ ദു:ഖത്തിലാഴ്ത്തിയവര്‍ക്കെല്ലാ-
മരുളട്ടെ ദൈവം, സഹനശക്തി.“

ആരാണത് എന്ന് മാത്രം മനസ്സിലായില്ല. ആരായാലും നിത്യശാന്തി നേരുന്നു.

About Me

ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...