Wednesday, March 5, 2008
ഒരു ‘സ്വകാര്യ‘ പ്രാര്‍ത്ഥന
ഒന്നുമില്ലെനിയ്ക്കായി പ്രാര്‍ത്ഥിയ്ക്കാനെന്നാലെനി-
യ്ക്കുണ്ടല്ലോ ദേവാ,പറഞ്ഞീടുവാന്‍ രഹസ്യമായ്
ഒന്നല്ലൊരയ്യായിരം കാര്യങ്ങളെന്നാലിന്ന-
തൊന്നും ഞാന്‍ പറയില്ലയൊന്നുമാത്രമേവേണ്ടൂ!
പണ്ടെന്നും പലര്‍ക്കുമങ്ങേകിയില്ലയോ രക്ഷ-
യിന്നെന്റെ ശംഭോ!ഞാനും കേഴുന്നു,കരുണയ്ക്കായ്
എന്മനം നൊന്തു ഞാനുമുരുകീടുന്നു, വന്നെന്
കണ്‍തുടച്ചീടാനായിപ്രാര്‍ത്ഥിപ്പു,കേട്ടീടണേ!
എന്തു ഞാന്‍ വരംചോദിപ്പെന്നു നീയറിയുന്നു-
വെങ്കിലുമൊരുവട്ടം കൂടി ഞാന്‍ പറയട്ടേ?
എന്നിലെ മനുഷ്യത്തമൊന്നുണര്‍ത്തീടാനൊട്ടു-
കണ് തുടച്ചന്യന്‍ ദുഖമൊന്നൊരിത്തിരി മാറ്റാന്‍!
ഇന്നു ഞാന്‍ ചുറ്റും കാണ്മതൊന്നുമാത്രമീ മായാ-
ബന്ധനവലയമതിന്‍പുറമെന്തൊന്നാമോ?
ഇന്നു ഞാന്‍ നാളെ നിനക്കെന്നറിഞ്ഞിട്ടും നര-
നെന്തിതേ വലയത്തിന്നുള്ളിലായൊതുങ്ങുന്നു?
സഹിയ്ക്കാന്‍,പൊറുത്തിടാനാത്മനൊമ്പരമതു-
മറക്കാന്‍,സ്നേഹിച്ചിടാന്‍കഴിവുണ്ടായീടണേ!
മനസ്സു മുട്ടിയന്യനായി ഞാന്‍ പ്രാര്‍ത്ഥിച്ചെന്നാ-
ലൊരൊട്ടു സുഖമവന്നുണ്ടായിവന്നീടണേ!
Subscribe to:
Post Comments (Atom)
Blog Archive
About Me
- jyothi
- ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...
9 comments:
നല്ല പ്രാര്‍ത്ഥന..
പൊറുത്തിടാനാത്മനൊമ്പരമതു-
മറക്കാന്‍,സ്നേഹിച്ചിടാന്‍കഴിവുണ്ടായീടണേ!
എന്നിലെ മനുഷ്യത്തമൊന്നുണര്‍ത്തീടാനൊട്ടു-
കണ് തുടച്ചന്യന്‍ ദുഖമൊന്നൊരിത്തിരി മാറ്റാന്‍!
നല്ല പ്രാര്‍ത്ഥന.!
സഹിയ്ക്കാന്‍,പൊറുത്തിടാനാത്മനൊമ്പരമതു-
മറക്കാന്‍,സ്നേഹിച്ചിടാന്‍കഴിവുണ്ടായീടണേ!
മനസ്സു മുട്ടിയന്യനായി ഞാന്‍ പ്രാര്‍ത്ഥിച്ചെന്നാ-
ലൊരൊട്ടു സുഖമവന്നുണ്ടായിവന്നീടണേ!
:)
കുഴപ്പമില്ല. അറുപതുകളിലേക്ക് മടക്കമെന്തിനാണ് കവിതയില്‍....
താളം നല്ലതാണ് കവിതയുടെ കാന്പ് കളയില്ലെങ്കില്‍ മാത്രം
ഒരല്‍പ്പം പഴഞ്ചനായി തോന്നി, അല്ലെ! ശരിയാവാം...അവനവനു വരുമ്പോഴേ മനുഷ്യന് ദു:ഖത്തിന്റെ വിലയറിയൂ എന്നു പറയാറുണ്ടു,.! അപ്പോള്‍ പഴഞ്ചനാണോയെന്നവന് ചിന്തിയ്ക്കാറില്ല...ഇതും ഒരു ഉള്ളു ചുട്ട പ്രാര്‍ത്ഥനയായതിനാല്‍ എനിയ്ക്കുമതില് വിഷമം തോന്നുന്നില്ല....തീര്‍ച്ചയായും മറ്റൊരാള്‍ക്കു വേണ്ടീത്തന്നെ!
പ്രാര്‍ത്ഥന ഭഗവാനു ഇഷ്ടപ്പെട്ടുകാണുമെന്ന് കരുതുന്നു
ഞാന്‍ സത്യത്തില്‍ ആ കവിതയെയല്ല ശ്രദ്ധിച്ചത്....ആ പ്രര്‍ത്ഥനയെ....മനുഷ്യന് മറന്നുപോകുന്ന ....കണ്ടിട്ടും കാണാതെ പോകുന്ന അന്യന്റെ ദു:ഖത്തെ... കണ്ണീരിനെ...ഓര്‍മ്മിച്ചതിനു കവിത ഒരു നിമിത്തമായെന്നു പറയാം....
എത്ര വര്‍ഷം പിന്നോട്ടു പോയാലും...എത്ര പഴഞ്ചനെന്നു വിളിച്ചാലും....ഒരെഴുത്തുകാരനില്‍/കാരിയില്‍ വേണ്ട ആദ്യ ഗുണമാണ് സഹജീവികള്‍ക്കായുള്ള പ്രാര്‍ത്ഥന...
ഇനിയും എഴുതുക.....
സ്നേഹത്തോടെ
അനുജന്
ശ്രീ.
Post a Comment