Monday, March 3, 2008
പെറുക്കിക്കൂട്ടിയവ.....
ഇല്ലൊട്ടുംഅര്‍ത്ഥമില്ലാത്തൊരിയുലകത്തിന്റെ പോക്കെന്തിനാണോ
ഇന്നിന് സ്പന്ദനമൊന്നുമാത്രമിവിടെക്കാണുന്നു ഞാന്‍ സത്യമായ്
എല്ലാം മിഥ്യ,യതിന്‍പുറത്തു നരനുംനെട്ടോട്ടമോടുന്നിതോ
തെല്ലുംകാമ്യമതൊന്നുമാത്രമിവിടെശ്ശ്രീക്രുഷ്ണ പാദാംബുജം!
മനുഷ്യനൊന്നേ നിരുപിപ്പു,വെന്നാ-
ലതിന്‍പുറം ദൈവമറിഞ്ഞിടുന്നു
നരന്റെ നന്മയ്ക്കുളവായതെല്ലം
പരന് കനിഞ്ഞേകിടുമെന്നു നൂനം!
ആര്‍ക്കും ചൊല്‍വതിനാവതില്ലയിവിടെക്കാലം കടന്നീടുകില്‍
ആള്ക്കാര് ജീവിതമറ്റുപോയിയിവിടെസ്സര്‍വം നശിച്ചീടുമോ?
കാറ്റുംവെള്ളവുമെന്നുവേണ്ട സകലം ജീവന്നു വേണ്ടേണ്ടതി-
ന്നൊട്ടും കെട്ടൊരു ഭൂമിയായിയിവിടം മാറീടുമോ ചൊല്ലിടാ!
പറഞ്ഞിടാം കൂട്ടരെ കേട്ടുകൊള്‍ക
ഉയര്‍ന്നിടാന്‍ തെല്ലു ഞെരുക്കമാവാം
ഒരിയ്ക്കലങ്ങെത്തിടുകെങ്കിലോ, കേള്
തനിയ്ക്കു വേണ്ടത്ര സ്ഥലം ലഭിയ്ക്കാം!
Subscribe to:
Post Comments (Atom)
Blog Archive
About Me
- jyothi
- ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...
7 comments:
“എല്ലാം മിഥ്യ,യതിന്‍പുറത്തു നരനുംനെട്ടോട്ടമോടുന്നിതോ“
,കല്പാന്തമോളമിവിടെ സുഖമായ്
വസിച്ചിടാമെന്നു നിനച്ചു മൂഢര്‍! ,
പി.വി.പി നായര്‍
കൃഷ്ണാ ഗുരുവായൂരപ്പാ....
ബന്ധങ്ങളുടെയും ബന്ധനങ്ങളുടേയും കാലം കഴിഞ്ഞൂ
:)
ശ്രീകൃഷ്ണാ=Srikr^shNaa
നന്നായിരിക്കുന്നു.എഴുതാന്‍ ഇനിയും മറന്നിട്ടില്ല.നല്ല സാഹിത്യം.ഇനിയും എഴുതുക.നല്ലതു വരട്ടെ.
ഉത്തരാധുനികമെന്ന പേരില്‍ അമൂര്‍ത്തതയെ വരികളാക്കി കവിതകളെന്ന് പേരിട്ട് ബ്ലൊഗുകളില്‍ നിറയ്ക്കുന്ന പ്തിവു കാഴ്ചകളില്‍ നിന്ന് തികച്ചും വ്യത്യസ്ഥം. കവിതയുടെ കാവ്യാംശം നിലനിര്‍ത്തുന്നതിലും വരികളുടെ അടുക്കിലും ചിട്ടയിലും മികച്ച നിലവാരം പുലര്‍ത്തുന്നതിലും വിജയിച്ചിരിക്കുന്നു... ആശംസകള്‍....
thankz yokora, deshabhimani,harith, minnaaminungukal,shree, bhagavathy and putayoor....for ur valuable comments...it makes me too happy.
Post a Comment