Friday, February 1, 2008
മഴത്തുള്ളി
ഒരു ചെറിയ മഴത്തുള്ളിതന് നിപതനത്തില്‍
ഒരായിരമാശതന്‍ തുടിപ്പുകള്‍!
കറുത്ത മേഘക്കഷണമായ നാള് മുതല്‍
മനസ്സിലാശിച്ച മോക്ഷത്തിന് മന്ത്രണം.
ഒരുപിടിയാവിയായുയര്‍ന്നതും,
ഒരു കാറ്റിന്‍പാട്ടൊത്തു ചലിച്ചതും,
ഒരുപാടു കൂട്ടരൊത്തു രമിച്ചതും
ഒരു സ്വപ്നം മാത്രമതായി മാറിയോ?
അകലെയുയര്‍ന്ന കുന്നിനെ നോക്കി
അനുരാഗവിവശയായതും
ഒരുനാളൊരുനാള് കണ്ടുമുട്ടുമോര്‍-
ത്തതിനായ് കാത്തതുമോര്‍മ്മ മാത്രമായ്.
ഒടുവില്‍ സമയം സമാഗത-
മതു നേരമിതൊന്നുമോര്‍ത്തിടാന്‍
ക്ഷണനേരവുമില്ല,യെപ്പൊഴോ
ഒരു വന്‍തുള്ളിയതായി മാറിയോ?
കനമേറി നിലത്തുവീഴ്കവെ
നിലവിട്ടൊന്നു പകച്ചിതെങ്കിലും
ഒരുവേള തനിയ്ക്കു മുന്നിലായ്
ഇരുള് നീങ്ങി, വെളിച്ചമായിതോ?
Subscribe to:
Post Comments (Atom)
Blog Archive
About Me
- jyothi
- ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...
11 comments:
Hi Hi nice meeting you^^
visit my blog if want
"ഒടുവില്‍ സമയം സമാഗത-
മതു നേരമിതൊന്നുമോര്‍ത്തിടാന്‍
ക്ഷണനേരവുമില്ല,യെപ്പൊഴോ
ഒരുവന്തുള്ളിയതായി മാറിയോ?"
------------------------
"ഒരു വന്‍തുള്ളിയതായി മാറിയോ?" എന്നാവുമ്പോള്‍ കൂടുതല്‍ ശരിയായില്ലേ? ഇടയ്ക്ക് നല്കിയ space കവിതയുടെ നിര്‍ദ്ദിഷ്ട അര്‍ത്ഥത്തെ പൂര്‍ത്തീകരിക്കുന്നു എന്ന് പറഞ്ഞാല്‍... പിണങ്ങുമോ?
കൊള്ളാം...
ഫോട്ടോ നന്നായിട്ടുണ്ട്. കവിതക്ക് കുറചുകൂടി പുതുമയാകാം.
ഫോട്ടോകള്‍ സ്വന്തമല്ലെങ്കില്‍ അത് കിട്ടിയി സ്ഥലത്തിന്റെ ലിങ്കോ അല്ലെങ്കില്‍ അതെടുത്ത ആളിന്റെ പേരോ ചേര്‍ക്കുന്നത് നന്ന്.
നന്നായിട്ടുണ്ട്...
പദ്യത്തിന്റെ തടവറയില്‍ നിന്ന്
മോചനം നേടാന്‍ ശ്രമിച്ചൂടെ...
ആശംസകളോടെ....
നല്ല രചനകള്‍ക്കായി കാത്തിരിക്കുന്നു....
കറുത്ത മേഘക്കഷണമായ നാള് മുതല്‍
മനസ്സിലാശിച്ച മോക്ഷത്തിന് മന്ത്രണം.
നല്ല വരികള്‍
ഇനിയും എഴുതുക
ഒടുവില്‍ സമയം സമാഗത-
മതു നേരമിതൊന്നുമോര്‍ത്തിടാന്‍
ക്ഷണനേരവുമില്ല,യെപ്പൊഴോ
ഒരു വന്‍തുള്ളിയതായി മാറിയോ? നല്ല കവിത...
നന്നായിരിക്കുന്നു വരികളൊക്കെയും ദ്രൌപദി ചോദിച്ചത് പ്രസക്തം
Anugeaheethayaya priya kavayitri....
നല്ല വരികള്‍.
:)
Post a Comment