Monday, January 28, 2008

ശവമഞ്ചം പേറുന്നവര്‍


നീങ്ങുന്നു യാന്ത്രികമായി മുന്നോട്ടു


വരിതെറ്റാത്ത കാലുകളുടെ കൂട്ടം.


അരിച്ചിറങ്ങുന്ന ഉറുമ്പുകള്‍പോലെ


നിശ്ശബ്ദമായൊരു അവസാന യാത്ര.




കണക്കുകള്‍ ,കൂട്ടിയതും കൂട്ടാത്തതും,


എത്രയോ ബാക്കി വെച്ചു


കണക്കില്‍ ഒതുക്കാനാവാത്ത


ഒരു യാത്രയ്ക്കു തുടക്കമായി.




പകലിന്റെ മിഴിവിലും ഇരുള്‍ പടര്‍ത്തി


പ്രിയമോലും മക്കളെപ്പിന്നിലാക്കി


ഒരു രോദനത്തിന്‍ മുറവിളിയീ-


വരികളൊപ്പിച്ചുള്ള യാത്രയായി.




ഒരു തോളിലേറ്റുന്ന മഞ്ചയൊപ്പം


മനസിലുയരും കദനഭാരം


പിടിവിട്ടു പോകായ്കെനിയ്ക്കുനാളെ


യിതുവഴി പോയിടാനുള്ളതല്ലോ?










5 comments:

നിരക്ഷരൻ said...

“നിശ്ശബ്ദമായൊരു അവസാന യാത്ര.
കണക്കുകള്‍ ,കൂട്ടിയതും കൂട്ടാത്തതും,
എത്രയോ ബാക്കി വെച്ചു
കണക്കില്‍ ഒതുക്കാനാവാത്ത
ഒരു യാത്രയ്ക്കു തുടക്കമായി.“

ബൂലോകത്തെ എല്ലാ കവികള്‍ക്കും എന്തേ ഇത്രയും വിഷാദം‍ എന്ന് ആലോചിച്ച് പോയി.

മന്‍സുര്‍ said...

ജ്യോതിര്‍മയി...

നല്ല ആശയം...വരികള്‍ സുന്ദരം

യാത്രകളിലായിരുന്നു ഞാന്‍
പിറന്നപ്പോല്‍.....വളര്‍ന്നപ്പോല്‍
മുഴുനീള യാത്ര
അന്ത്യയാത്ര
ആരോ പറഞ്ഞു കേട്ടിരുന്നു
പിന്നെ കണ്ടു....
പക്ഷേ
ഞാനറിഞ്ഞില്ല
എന്‍റെ അന്ത്യം

( നിരക്ഷരന്‍...പറഞ്ഞതിനോട്‌ യോജികുന്നു.....
മുന്‍പേ പോകും വഴിയേ.....ഞാനും
ആ ഒരു ശീലം കാണുന്നു ഇവിടെ ഇപ്പോ...
ഒന്നിന്‍റെ വിജയം മറ്റൊന്നിന്‌ വളമാകുമോ....)

നന്‍മകള്‍ നേരുന്നു

siva // ശിവ said...

great poem.....great idea...

CHANTHU said...

നല്ല വരികള്‍.

ഏ.ആര്‍. നജീം said...

നന്നായിരിക്കുന്നു....

About Me

ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...