ഒരു പല്ലവി പാടാന്‍, ഒരുമോഹമുദിച്ചു,
ഒരു പുഞ്ചിരിയേകാന്‍, മനമൊട്ടു കൊതിച്ചു.
നിഴലായി പതിയ്ക്കാന്‍ തവ സന്നിധമെത്താന്‍
നിനവെന്നിലുണര്‍ന്നു,പലവേള മനസ്സില്‍.
കനവിന്‍ മിഴിവായ് നീ മനമേറിയതെന്നോ,
ഘനമേറിയതെന്നില്‍ മിഴി നട്ടൊരു നേരം
ഇരുളെങ്ങു മറഞ്ഞു, സ്ഥലബോധമകന്നു,
ഇഹലോകമിതില്‍ ഞാന്‍,ഒരു പുല്‍ക്കൊടി മാത്രം!
6 comments:
ഘനമേറിയതെന്നില്‍, (തെറ്റ്) കനമേറിയതെന്നില്‍ ( ശരി)
കൊള്ളാം കവിത.
ജ്യോതിര്‍മയി...
ഒരു പുല്‍കൊടി പോലെന്‍ മോഹം
ഒരു പുന്‍ചിരി പോലെന്‍ മനം...
മനോഹരമീ കുഞ്ഞി വരികള്‍
അഭിനന്ദനങ്ങള്‍
നന്‍മകള്‍ നേരുന്നു
ജാടയില്ലാത്തൊരു കവിത. നന്നായിട്ടുണ്ട്.. :-)
നന്നായിട്ടുണ്ട്
നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
ഇഷ്ടായി... അഭിനന്ദനങ്ങള്‍..!
Post a Comment